Summary
ഡെല്‍ഹി: രാജ്യത്തിന്റെ വൈദ്യുതി ആവശ്യം പ്രതി വര്‍ഷം 45,000 മെഗാവാട്ടെന്ന വന്‍ റെക്കോർഡിലെത്തിയതായി കേന്ദ്ര ഊര്‍ജ്ജ മന്ത്രി ആര്‍ കെ സിംഗ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്ര ഉഷ്ണ തരംഗം ആഞ്ഞടിച്ചതും നിരവധി വീടുകളിലേക്ക് വൈദ്യുതി എത്തിയതും സമ്പദ് വ്യവസ്ഥ വികസിച്ചതും ഇതിനു കാരണമായി, ഊര്‍ജ്ജ മന്ത്രി പറഞ്ഞു. മോദി സര്‍ക്കാർ എട്ടുവര്‍ഷത്തിനിടെ നേടിയെടുത്ത ഉത്പാദന ശേഷിയിലുണ്ടായ ആധിക്യം, രാജ്യത്തെ ഒരു ട്രാന്‍സ്മിഷന്‍ ഗ്രിഡിലേക്കുള്ള സംയോജനം, വിതരണ സംവിധാനത്തിന്റെ ശക്തിപ്പെ ടുത്തൽ എന്നിവയെല്ലാം ദിവസം 23 മുതല്‍ 23.5 […]
ഡെല്‍ഹി: രാജ്യത്തിന്റെ വൈദ്യുതി ആവശ്യം പ്രതി വര്‍ഷം 45,000 മെഗാവാട്ടെന്ന വന്‍ റെക്കോർഡിലെത്തിയതായി കേന്ദ്ര ഊര്‍ജ്ജ മന്ത്രി ആര്‍ കെ സിംഗ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്ര ഉഷ്ണ തരംഗം ആഞ്ഞടിച്ചതും നിരവധി വീടുകളിലേക്ക് വൈദ്യുതി എത്തിയതും സമ്പദ് വ്യവസ്ഥ വികസിച്ചതും ഇതിനു കാരണമായി, ഊര്‍ജ്ജ മന്ത്രി പറഞ്ഞു.
മോദി സര്‍ക്കാർ എട്ടുവര്‍ഷത്തിനിടെ നേടിയെടുത്ത ഉത്പാദന ശേഷിയിലുണ്ടായ ആധിക്യം, രാജ്യത്തെ ഒരു ട്രാന്‍സ്മിഷന്‍ ഗ്രിഡിലേക്കുള്ള സംയോജനം, വിതരണ സംവിധാനത്തിന്റെ ശക്തിപ്പെ ടുത്തൽ എന്നിവയെല്ലാം ദിവസം 23 മുതല്‍ 23.5 മണിക്കൂര്‍ വരെ വൈദ്യുതി വിതരണം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൂൺ 9-ലെ കണക്കുകളനുസരിച് രാജ്യത്തിൻറെ വൈദ്യുതി ആവശ്യം സർവകാല റെക്കോർഡ് ആയ 2,10,792 മെഗാവാട്ട് ആണ്.
രാജ്യത്തിന്റെ ഊര്‍ജ്ജ ആവശ്യം നിറവേറ്റുന്നതിനായി പവര്‍ പ്ലാന്റുകള്‍ പൂര്‍ണ്ണ നിലയിൽ പ്രവര്‍ത്തിക്കുന്നുണ്ട്. ആഭ്യന്തര വിതരണത്തിലെ കുറവ് നികത്താന്‍ സര്‍ക്കാര്‍ കല്‍ക്കരി ഇറക്കുമതിക്ക് ഉത്തരവിട്ടുഴിഞ്ഞു.
ഒരു എന്‍ജിഒ നടത്തിയ സര്‍വേ പ്രകാരം ഗ്രാമീണ മേഖലയില്‍ ശരാശരി വൈദ്യുതി ലഭ്യത ദേശീയ തലത്തില്‍ ഏകദേശം 12.5 മണിക്കൂറായിരുന്നു. ഇപ്പോഴത് 22.5 മണിക്കൂറായി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.