22 May 2022 2:30 AM GMT
Summary
ഡെല്‍ഹി: ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ നാലാം പാദത്തില്‍ 4,156.44 കോടി രൂപ അറ്റാദായം (കണ്‍സോളിഡേറ്റഡ്) നേടി പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (പിജിസിഐഎല്‍). മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. വരുമാനത്തിലുണ്ടായ ഉയര്‍ച്ചയാണ് നേട്ടമുണ്ടാക്കിയത്. 2020-21 സാമ്പത്തികവര്‍ഷം നാലാം പാദത്തില്‍ 3,526.23 കോടി രൂപയായിരുന്നു അറ്റാദായമെന്നും (കണ്‍സോളിഡേറ്റഡ്) ബിഎസ്ഇ ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 11,067.94 കോടി രൂപയാണ് പവര്‍ ഗ്രിഡിന്റെ ആകെ വരുമാനം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 10,816.33 […]
ഡെല്‍ഹി: ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ നാലാം പാദത്തില്‍ 4,156.44 കോടി രൂപ അറ്റാദായം (കണ്‍സോളിഡേറ്റഡ്) നേടി പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (പിജിസിഐഎല്‍). മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.
വരുമാനത്തിലുണ്ടായ ഉയര്‍ച്ചയാണ് നേട്ടമുണ്ടാക്കിയത്. 2020-21 സാമ്പത്തികവര്‍ഷം നാലാം പാദത്തില്‍ 3,526.23 കോടി രൂപയായിരുന്നു അറ്റാദായമെന്നും (കണ്‍സോളിഡേറ്റഡ്) ബിഎസ്ഇ ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി.
ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ 11,067.94 കോടി രൂപയാണ് പവര്‍ ഗ്രിഡിന്റെ ആകെ വരുമാനം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 10,816.33 കോടി രൂപയായിരുന്നു വരുമാനം. നാലാം പാദത്തില്‍ 6,715.21 കോടി രൂപയാണ് ചെലവ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 6,208.39 കോടി രൂപയായിരുന്നു ചെലവെന്നും ഫയലിംഗില്‍ പവര്‍ ഗ്രിഡ് ചൂണ്ടിക്കാട്ടി. 2021-22 സാമ്പത്തിക വര്‍ഷത്തേക്കായി ഓരോ ഓഹരിയ്ക്കും 12.50 രൂപ ഇടക്കാല ലാഭവിഹിതം നല്‍കുമെന്നും കമ്പനി അറിയിച്ചു.