image

11 March 2022 10:30 PM GMT

Power

3,276 കോടി രൂപയുടെ പദ്ധതിയുമായി കെപിടിഎല്‍

PTI

3,276 കോടി രൂപയുടെ പദ്ധതിയുമായി കെപിടിഎല്‍
X

Summary

ഡെല്‍ഹി:മുംബൈ ആസ്ഥാനമായുള്ള കല്‍പ്പതാരൂ പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് (കെപിടിഎല്‍) ന് 3,276 കോടി രൂപയുടെ പദ്ധതിക്കായി ഓര്‍ഡര്‍. ഡിസൈനിംഗ്, എഞ്ചിനീയറിംഗ്, വിതരണം, നിര്‍മാണം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള 700 കിലോമീറ്റര്‍ ഹൈവോള്‍ട്ടേജ് ഡയറക്ട് കറന്റ (HVDC) ട്രാന്‍സിമിഷന്‍ ലൈനിനാണ് ഓര്‍ഡര്‍ ലഭിച്ചതെന്നാണ് കമ്പനി അറിയിച്ചത്. ഇത് ഒരു 'അഭിമാന പദ്ധതി'യാണെന്നും.ചില നിബന്ധനകള്‍ പാലിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തില്ലെന്നും കെപിടിഎല്‍ എംഡിയും സിഇഒയുമായ മനീഷ് മൊഹ്നോട്ട് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെ തീവ്രമായ പരിശ്രമങ്ങള്‍, ശക്തമായ ഉപഭോക്തൃ ബന്ധങ്ങള്‍, കേന്ദ്രീകൃത […]


ഡെല്‍ഹി:മുംബൈ ആസ്ഥാനമായുള്ള കല്‍പ്പതാരൂ പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് (കെപിടിഎല്‍) ന് 3,276 കോടി രൂപയുടെ പദ്ധതിക്കായി ഓര്‍ഡര്‍. ഡിസൈനിംഗ്, എഞ്ചിനീയറിംഗ്, വിതരണം, നിര്‍മാണം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള 700 കിലോമീറ്റര്‍ ഹൈവോള്‍ട്ടേജ് ഡയറക്ട് കറന്റ (HVDC) ട്രാന്‍സിമിഷന്‍ ലൈനിനാണ് ഓര്‍ഡര്‍ ലഭിച്ചതെന്നാണ് കമ്പനി അറിയിച്ചത്.
ഇത് ഒരു 'അഭിമാന പദ്ധതി'യാണെന്നും.ചില നിബന്ധനകള്‍ പാലിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തില്ലെന്നും കെപിടിഎല്‍ എംഡിയും സിഇഒയുമായ മനീഷ് മൊഹ്നോട്ട് പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിലെ തീവ്രമായ പരിശ്രമങ്ങള്‍, ശക്തമായ ഉപഭോക്തൃ ബന്ധങ്ങള്‍, കേന്ദ്രീകൃത വിപണികളിലേക്കുള്ള ശക്തമായ വ്യാപനം, സാങ്കേതികവിദ്യയുടെയും കാര്യനിര്‍വ്വഹണത്തിന്റെയും പിന്തുണ എന്നിവയിലൂടെയാണ് ഈ നാഴികക്കല്ലിലേക്ക് എത്തിച്ചേരാനായതെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിടിഎല്‍ ഊര്‍ജ-അടിസ്ഥാന സൗകര്യ കരാര്‍ മേഖലയില്‍ ആഗോളതലത്തിലെ ഒരു മുന്‍ നിര എഞ്ചിനീയറിംഗ്,പ്രോക്യുര്‍മെന്റ്,കണ്‍സ്ട്രക്ഷന്‍ (EPC) കമ്പനിയാണ്.
കെപിടിഎൽ ഓഹരികൾ ഇന്നലെ എൻഎസ്‌സി-യിൽ −6.15 പോയിന്റ് അഥവാ 1.58 ശതമാനം താഴ്ന്നു 382.50 രൂപയിൽ അവസാനിച്ചു.
Tags: