5 Dec 2023 2:00 PM GMT
Summary
- ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ കമ്പനിയാണ് അദാനി ഗ്രീന്‍
- ഗുജറാത്തിലെ ഖദ്‌വയിലാണ് പുതിയ പ്രോജക്ട് വരുന്നത്.
അദാനി ഗ്രീന്‍ എനര്‍ജിയുടെ കണ്‍സ്ട്രക്ഷന്‍ ഫിനാന്‍സിംഗ് ഫ്രെയിംവര്‍ക്കിന് അന്താരാഷ്ട്ര ബാങ്കിംഗ് കണ്‍സോര്‍ഷ്യത്തിന്റെ 136 കോടി ഡോളര്‍ ഫണ്ടിംഗ്. ഈ ഫണ്ടിംഗ് ലഭിക്കുന്നതോടെ കമ്പനിയുടെ 2021 മാര്‍ച്ചില്‍ ആരംഭിച്ച പദ്ധതിക്ക് ലഭിച്ച ഫണ്ടിംഗിന്റെ വലുപ്പം 300 കോടി ഡോളറായിയെന്നും കമ്പനി വ്യക്തമാക്കി.ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ മുന്‍ നിരയിലുള്ളതുമായ പുനരുപയോഗ ഊര്‍ജ്ജ കമ്പനിയാണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (എജിഇഎല്‍).
കമ്പനിയുടെ അടുത്ത നാഴികക്കല്ലായ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്കിന്റെ നിര്‍മാണത്തില്‍ ഈ വായ്പ കാര്യമായ പങ്ക് വഹിക്കും. ഗുജറാത്തിലെ ഖദ്‌വയിലാണ് ഈ പാര്‍ക്ക് വരുന്നത്. പ്രാരംഭഘട്ടത്തില്‍ ഖദ് വയില്‍ 2,167 മെഗാവാട്ട് പദ്ധതിയാണ് വികസിപ്പിക്കുന്നത്. പതിയെ ശേഷി വര്‍ധിപ്പിക്കാനാണ് ലക്ഷ്യം. ഇതിനുള്ള ചവിട്ടുപടി കൂടിയാണ് ഈ നിക്ഷേപം. ഖവ്ദയിലെ പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്ക് 2030 ഓടെ 45 ജിഗാവാട്ട് പുനരുപയോഗ പ്രവര്‍ത്തന ശേഷി കൈവരിക്കാനുള്ള എജിഇഎല്ലിന്റെ ലക്ഷ്യത്തെ പ്രാപ്തമാക്കുക മാത്രമല്ല, കാര്‍ബണ്‍ പുറന്തള്ളല്‍ നെറ്റ് സീറോയിലേക്ക് എത്തിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലും നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യും.
വായ്പ നല്‍കുന്ന ബാങ്കുകള്‍
2021 മാര്‍ച്ച് മുതല്‍ എജിഇഎല്ലിന്റെ കണ്‍സ്ട്രക്ഷന്‍ ഫിനാന്‍സിംഗ് ഫ്രെയിംവര്‍ക്ക് സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന എട്ട് പ്രമുഖ അന്താരാഷ്ട്ര ബാങ്കുകളുമായി കൃത്യമായ കരാറുകള്‍ കമ്പനി നടപ്പാക്കിയിട്ടുണ്ട്. ബിഎന്‍പി പാരിബാസ്, കോപറേറ്റിവ് റാബോ ബാങ്ക് യുഎ, ഡിബിഎസ് ബാങ്ക് ലിമിറ്റഡ്, ഇന്റേസ സാന്‍പോളോ എസ്പിഎ, എംയുഎഫ്ജി ബാങ്ക് ലിമിറ്റഡ്, സൊസൈറ്റ് ജനറല്‍, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പ്പറേഷന്‍ എന്നിവയാണ് കണ്‍സോര്‍ഷ്യത്തിലെ വായ്പ നല്‍കുന്ന ബാങ്കുകള്‍.
നിര്‍മ്മാണ ധനസഹായ ചട്ടക്കൂട് 300 കോടി യുഎസ് ഡോളറായി വിപുലീകരിക്കുന്നത് ചരിത്രപരമായ നാഴികക്കല്ലാണെന്നും 17 ജിഗാവാട്ട് ഉല്‍പാദന ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്കായി മാറാന്‍ ഒരുങ്ങുന്ന ഖവ്ദ സൈറ്റിന്റെ വികസനം വര്‍ധിപ്പിക്കുമെന്നും എജിഇഎല്‍ എംഡി വിനീത് എസ് ജെയ്ന്‍ അഭിപ്രായപ്പെട്ടു.