25 Sep 2024 1:18 PM GMT
Summary
- മഹാരാഷ്ട്ര, കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കപ്പല്‍ നിര്‍മ്മാണ ക്ലസ്റ്ററുകള്‍ സ്ഥാപിക്കുന്നത്
- രാജ്യത്തെ തുറമുഖങ്ങളുടെ ശേഷി ഉയര്‍ത്തും
- കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സംവിധാനം ഒരുക്കും
കേരളം,ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ കപ്പല്‍ നിര്‍മ്മാണത്തിനും നന്നാക്കുന്നതിനുമുള്ള ക്ലസ്റ്ററുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍.
കപ്പല്‍നിര്‍മ്മാണത്തിന്റെയും കപ്പല്‍ അറ്റകുറ്റപ്പണിയുടെയും തന്ത്രപ്രധാനമായ പ്രാധാന്യം തിരിച്ചറിഞ്ഞ്, മഹാരാഷ്ട്ര, കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ, ഗുജറാത്ത് എന്നിവിടങ്ങളില്‍ മന്ത്രാലയം ക്ലസ്റ്ററുകള്‍ വികസിപ്പിക്കുകയാണെന്ന് സോനോവാള്‍ പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് അതോറിറ്റി (ജെഎന്‍പിഎ) മാത്രം കൈകാര്യം ചെയ്യാനുള്ള ശേഷി നിലവിലെ 6.6 ദശലക്ഷം ടിഇയുവില്‍ നിന്ന് 10 ദശലക്ഷമായി ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈഡ്രജന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി ദീന്‍ദയാല്‍ തുറമുഖ അതോറിറ്റിയിലും (ഡിപിഎ), വി ഒ ചിദംബരനാര്‍ പോര്‍ട്ട് ട്രസ്റ്റിലും (വിഒസിപിഎ) 3,900 ഏക്കര്‍ ഭൂമി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് വരും വര്‍ഷങ്ങളില്‍ 5 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്.
വരും മാസങ്ങളില്‍ 10 ദശലക്ഷം ടിഇയു കണ്ടെയ്നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ തുറമുഖമായി ജെഎന്‍പിഎ മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രേറ്റ് നിക്കോബാര്‍ ദ്വീപിലെ ഗലാത്തിയ ബേയിലെ ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ട് (ഐസിടിപി) ഒരു പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി പ്രവര്‍ത്തിക്കുമെന്ന് സോനോവാള്‍ വിശദീകരിച്ചു.
വധ്വാന്‍ തുറമുഖ പദ്ധതി 298 എംഎംടിപിഎ ശേഷിയുള്ള എല്ലാ കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന വലിയ ആഴത്തിലുള്ള തുറമുഖങ്ങളില്‍ ഒന്നായി മാറാന്‍ ഒരുങ്ങുകയാണ്.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഈ മെഗാ തുറമുഖം 1.2 ദശലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.