image

3 April 2024 11:39 AM GMT

Port & Shipping

ചരക്ക് നീക്കത്തില്‍ ദീന്‍ ദയാലിനെ പിന്തള്ളി പാരദീപ് തുറമുഖം

MyFin Desk

ചരക്ക് നീക്കത്തില്‍ ദീന്‍ ദയാലിനെ പിന്തള്ളി പാരദീപ് തുറമുഖം
X

Summary

  • ധാതു സമ്പന്നമായ ഉള്‍പ്രദേശത്തിന് സമീപം സ്ഥിതി ചെയ്യുന്ന തന്ത്ര പ്രധാന തുറമുഖമാണ് പാരദീപ്
  • കല്‍ക്കരി മേഖലയിലെ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് പാരദീപിനെ സഹായിച്ചത്
  • കഴിഞ്ഞ 16 വര്‍ഷമായി 12 പ്രധാന തുറമുഖങ്ങളില്‍ കാര്‍ഗോ കൈകാര്യം ചെയ്യുന്നത് ദീന്‍ദയാല്‍ തുറമുഖ അതോറിറ്റിയാണ്


2024 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവുമധികം ചരക്ക് നീക്കം നടത്തി ഒഡീഷയിലെ പാരദീപ് തുറമുഖം. 145.38 ദശലക്ഷം ടണ്‍ ചരക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ തുറമുഖം കൈകാര്യം ചെയ്തത്. ഗുജറാത്തിലെ ദീന്‍ദയാല്‍ തുറമുത്തെ പിന്തള്ളിയാണ് ഈ നേട്ടം.

56 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായാണ് ദീന്‍ദയാല്‍ തുറമുഖം സ്ഥാപിച്ച റെക്കോര്‍ഡുകളാണ് പാരദീപ് തുറമുഖം മറികടന്നതെന്ന് തുറമുഖ മന്ത്രാലയം വ്യക്തമാക്കി.

2023-2024 സാമ്പത്തിക വര്‍ഷത്തില്‍ തുറമുഖം എക്കാലത്തെയും 59.19 ദശലക്ഷം മെട്രിക് ടണ്‍ ഉയര്‍ന്ന തീരദേശ ഷിപ്പിംഗ് ട്രാഫിക് കൈവരിച്ചു. തൊട്ട് മുന്‍ വര്‍ഷത്തേക്കാള്‍ 0.76 മില്യണ്‍ മെട്രിക് ടണ്‍ വളര്‍ച്ച കൈവരിച്ചു. ഏതാണ്ട് 1.30 ശതമാനം വരുമിത്.

തെര്‍മല്‍ കല്‍ക്കരി ഷിപ്പിംഗ് 43.97 ദശലക്ഷം മെട്രിക് ടണ്ണിലെത്തി. മുന്‍ വര്‍ഷത്തെ ചരക്ക് കൈകാര്യം ചെയ്യുന്നതിനേക്കാള്‍ 4.02 ശതമാനം ഉയര്‍ന്ന നിരക്കാണിത്.

പാരാദീപ് തുറമുഖത്തിന്റെ വളര്‍ച്ചാ പാതയെ നയിച്ചത് യന്ത്രവല്‍കൃത കല്‍ക്കരി പ്ലാന്റിലെ മെച്ചപ്പെട്ട പ്രവര്‍ത്തന സംവിധാനത്തിലൂടെയാണ്. 6.33 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 31,050 മെട്രിക് ടണ്ണില്‍ നിന്ന് 33,014 മെട്രിക് ടണ്ണായി ബര്‍ത്ത് ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താന്‍ പാരദീപ് തുറമുഖത്തിന് കഴിഞ്ഞു.

പാരദീപ് തുറമുഖം കൈവരിച്ച ബര്‍ത്ത് ഉല്‍പ്പാദനക്ഷമത രാജ്യത്തെ മറ്റ് തുറമുഖങ്ങളെ ആപേക്ഷിച്ച് ഏറ്റവും ഉയര്‍ന്നതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, തുറമുഖം 2,710 കപ്പലുകള്‍ കൈകാര്യം ചെയ്തു,. ഇത് 2023 സാമ്പത്തിക വര്‍ഷത്തില്‍ നിന്നും 13.82 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.