image

8 Feb 2023 1:01 PM GMT

Kerala

വിഴിഞ്ഞം തുറമുഖം അന്താരാഷ്ട മാതൃകയിൽ വികസിപ്പിക്കും: കേരള സർക്കാർ

PTI

vizhinjam port will be developed on the model of international ports
X

Summary

5,000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിൽ, ഭൂമി ഏറ്റെടുക്കുന്നതിനായി 1,000 കോടി രൂപ കിഫ്‌ബി വഴി വകയിരുത്തും.


തിരുവനന്തപുരം: ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ തുറമുഖങ്ങളിലൊന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനെ, സിങ്കപ്പൂർ, ഷാങ്ങ്ഹായ് പോലുള്ള അന്താരാഷ്ട്ര തുറമുഖങ്ങളുടെ മാതൃകയിൽ വ്യാവസായിക കേന്ദ്രം വികസിപ്പിക്കാൻ ലക്ഷ്യമിട്ട് കേരള സർക്കാർ.

രാജ്യത്തിനും അയൽ രാജ്യങ്ങൾക്കും ചരക്ക് കൈമാറ്റത്തിനുള്ള ഏറ്റവും പ്രധാന കവാടമാണ് വിഴിഞ്ഞം തുറമുഖമെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളും വ്യവസായ കേന്ദ്രങ്ങളും ഇത്തരം തുറമുഖങ്ങളോട് ചേർന്നാണ് വികസിപ്പിച്ചെടുത്തത്.

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ വിഴിഞ്ഞത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തി വലിയ വികസന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കാൻ പദ്ധതിയിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വികസന പദ്ധതികളിൽ, വാണിജ്യ വ്യവസായ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി വിഴിഞ്ഞം ഹാർബറിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തുകയും വിഴിഞ്ഞം മുതൽ തേക്കട വഴി നാവായിക്കുളം വരെയുള്ള 63 കിലോമീറ്ററും, തേക്കട മുതൽ മംഗലാപുരം വരെയുള്ള 12 കിലോ മീറ്ററും റോഡ് നിർമിക്കുമെന്നും പ്രഖ്യാപിച്ചു.

5,000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിൽ, ഭൂമി ഏറ്റെടുക്കുന്നതിനായി 1,000 കോടി രൂപ കിഫ്‌ബി വഴി വകയിരുത്തും.

വ്യാവസായിക പാർക്കുകൾ, ലോജിസ്റ്റിക്സ് സെന്ററുകൾ, പാർപ്പിട മേഖലകൾ എന്നിവ ഉൾപ്പടെയുള്ളവയുടെ വികസനം നടത്തുന്ന മേഖലയിലെ പ്രദേശ വാസികളെ കൂടി ഉൾപെടുത്തുന്നതിനും സർക്കാർ മുൻകൈ എടുക്കും.