17 Nov 2023 10:22 AM GMT
Summary
- 2035 ഓടെ ഉൾപ്രദേശങ്ങളിലെ ചരക്കു ശേഷി 117 ദശലക്ഷം ടണ്ണായി ഉയരു
- ജെഎസ്ഡബ്ല്യൂ ഉൾപ്പെടെ നാല് കമ്പനികൾ ലേലത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു
- നിക്ഷേപ തുക 4119 കോടി രൂപ
കാർണാടകയിലെ 4119 കോടിയുടെ കെനി തുറമുഖ നിർമ്മാണ കരാർ ജെഎസ്ഡബ്ല്യൂ ഇൻഫ്രാസ്ട്രക്ചറിന്. തുറമുഖത്തിൻ്റെ ആരംഭത്തിൽ പ്രതിവർഷം 30 ദശലക്ഷം ടൺ ചരക്കു കൈകാര്യം ചെയ്യാൻ കഴിയുന്ന ഈ തുറമുഖത്തിൻ്റെ നിർമ്മാണ കരാർ നേടാൻ അദാനി പോർട്ട്സ്, നവയുഗ എഞ്ചിനീയറിംഗ്,വിശ്വ സമുദ്രം എന്നീ കമ്പനികളും മത്സരിച്ചിരുന്നു.
തുറമുഖം പൂർത്തിയാകുന്നതോടു കൂടി സംസ്ഥാനത്തിലെ ഉൾപ്രദേശങ്ങളിലെ ചരക്കുനീക്കം കൂടുതൽ വേഗത്തിലാകുമെന്നു പ്രതീക്ഷിക്കുന്നു. കർണാടകയുടെ ഉൾപ്രദേശങ്ങളിലെ തുറമുഖങ്ങളിലൂടെ കൈകാര്യം ചെയ്യുന്ന ചരക്കുകളുടെ ശേഷി 2035 ഓടെ 117 ദശലക്ഷം ടണ്ണായി ഉയരുമെന്ന് കണക്കുകൾ പറയുന്നു. നിലവിൽ ഇത് 44 ദശലക്ഷം ടൺ ആണ് . സ്റ്റീൽ, സിമൻ്റ്, പവർ പ്ലാൻ്റുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന കൽക്കരി, കോക്ക് എന്നിവയുടെ കൈകാര്യമാണ് പ്രധാനമായും കെനി തുറമുഖ൦ ലക്ഷ്യമിടുന്നത്.
മർഗോവ- ന്യൂ മംഗലാപുരം തുറമുഖങ്ങളുടെ ഇടയിലാണ് ഈ തുറമുഖം ഉയരുന്നത്. തുറമുഖ൦ കൊങ്കൺ ലൈനുമായി ബന്ധിപ്പിക്കും.
അടുത്തിടെ ഓഹരികളിൽ ലിസ്റ്റ് ചെയ്ത ജെഎസ്ഡബ്ല്യൂ ഇൻഫ്രാസ്ട്രക്ചർ, നിലവിൽ 153 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഒമ്പത് തുറമുഖങ്ങളുടെ നടത്തിപ്പുകാരാണ്.
കരാർ നേടിയതയോടെ ഇന്ന് (നവംബർ 17 ) കമ്പനിയുടെ ഓഹരികൾ എൻഎസ് യിൽ വ്യാപാരം തുടങ്ങിയപ്പോൾ 4.78 ശതമാനം ഉയർന്ന് 212.50 രൂപയിൽ എത്തി .