image

26 Oct 2023 12:00 PM GMT

Port & Shipping

ഗോപാല്‍പൂര്‍ തുറമുഖം സ്വന്തമാക്കാന്‍ ജെഎസ്‍ഡബ്ല്യു ഇന്‍ഫ്രാ

MyFin Desk

jsw infrastructure in talks to acquire gopalpur port
X

Summary

  • ഐപിഒയിലൂടെയും ലഭിക്കുന്ന വരുമാനം കടം കുറയ്ക്കാന്‍ കമ്പനി ഉപയോഗിക്കും.
  • വരുമാനം ഉണ്ടാക്കാന്‍ കഴിയുന്ന ചില റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാനും ഇതിലൂടെ എസ്പി ശ്രമിക്കുന്നു


ഷാപൂര്‍ജി പല്ലോന്‍ജി (എസ്പി)യുടെ ഭാഗമായ ഗോപാല്‍പൂര്‍ തുറമുഖം സ്വന്തമാക്കാന്‍ ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ച്ചര്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കടം ഉള്‍പ്പെടെ 3000 കോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്.

എസ് പി പ്രമോട്ടര്‍മാരായ മിസ്ത്രി കുടുംബം ലോണ്‍ ഉടമ്പടികളുടെ ഭാഗമായാണ് ആസ്തി വില്‍പ്പനക്കൊരുങ്ങുന്നത്. ഉടമ്പടി പ്രകാരം, വരുന്ന മാര്‍ച്ച് 31 നകം യൂണിറ്റ് വിറ്റഴിക്കാന്‍ എസ്പി ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്. ഈ മാസം ആദ്യമാണ് ജെഎസ്ഡ്ബ്ല്യു ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. സ്റ്റീല്‍ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തന്ത്ര പ്രധാനമായ തുറമുഖമാണ് ഒഡീഷയിലെ ഗോപാല്‍പൂര്‍ പോര്‍ട്ട്‌സ്.

വലിയ കപ്പലുകള്‍ക്ക് അടുക്കാന്‍ പറ്റുന്ന ആഴക്കടല്‍ തുറമുഖമാണിത്. ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് അറിയപ്പെടുന്ന പാരദീപ്, വിശാഖപട്ടണം തുറമുഖങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്നു. ഇരുമ്പയിര് വ്യാപാരവുമായി ബന്ധപ്പെട്ടാണ് ഈ തുറമുഖം പ്രസിദ്ധം. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് കീഴിലുള്ള തുറമുഖങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ച്ചര്‍. സെപ്റ്റംബറില്‍ പ്രാഥമിക ഓഹരി വിപണിയില്‍നിന്ന് കമ്പനി 2,800 കോടി സമാഹരിച്ചിരുന്നു.

2002 ല്‍ ഗോവയിലെ മര്‍മുഗാവോ പോര്‍ട്ടാണ് ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആദ്യമായി സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ ഒന്‍പത് തുറമുഖങ്ങള്‍ ഇവര്‍ സ്വന്തമാക്കി. കമ്പനിയുടെ കാര്‍ഗോ കൈകാര്യം ചെയ്യാനുള്ള ശേഷി പ്രതിവര്‍ഷം 153 ദശലക്ഷം ടണ്ണായി ഉയര്‍ന്നിട്ടുണ്ട്. ഗോവ, കര്‍ണാടക തുടങ്ങിയ പടിഞ്ഞാറന്‍ തീരങ്ങളിലെ പ്രധാന തുറമുഖങ്ങളിലും ഒഡീഷ, തമിഴ്നാട് തുടങ്ങിയ കിഴക്കന്‍ തീരങ്ങളിലും കമ്പനിയുടെ ടെര്‍മിനലുകള്‍ പ്രവര്‍ത്തിക്കുന്നു.

നിലവിലെ ചര്‍ച്ചകള്‍ കരാറിലേക്കെത്തുകയാണെങ്കില്‍ ഗോപാല്‍പൂര്‍ തുറമുഖത്തിന് പ്രതിവര്‍ഷം 25 ദശലക്ഷം ടണ്‍ കൂടുതല്‍ ശേഷി ജെഎസ്ഡബ്ല്യുവിന്റെ തുറമുഖ പോര്‍ട്ട്ഫോളിയോയിലേക്ക് ചേര്‍ക്കാനാകും. എസ്പി ഗ്രൂപ്പിന്റെ ബാലന്‍സ് ഷീറ്റ് പുനഃക്രമീകരിക്കാനും ലാഭകരമായ വളര്‍ച്ച കൈവരിക്കാനും കടം തിരിച്ചടയ്ക്കാനും ബിസിനസ്സ് ഫോക്കസ് ചുരുക്കുന്നതിനുംമിസ്ത്രി കുടുംബം ശ്രമിച്ചുവരികയാണ്.