15 Jun 2024 4:08 PM GMT
Summary
- നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞം
- കസ്റ്റംസ് മന്ത്രാലയത്തിന്റെ മാര്‍നിര്‍ദ്ദേശങ്ങള്‍ വിഴിഞ്ഞം പൂര്‍ത്തിയാക്കിയിരുന്നു
വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം. തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കയറ്റുമതിയും ഇറക്കുമതിയും സാധ്യമാവുന്ന നിയമവിധേയമായി അംഗീകരിക്കപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറി.
സെക്ഷന്‍ സെവന്‍ എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത് . ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങിയിട്ടുണ്ട്. കേന്ദ്ര കസ്റ്റംസ് മന്ത്രാലയത്തിന്റെ മാര്‍നിര്‍ദ്ദേശങ്ങള്‍ വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അംഗീകാരം നല്‍കിയത്.
12 മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് കസ്റ്റംസ് മുന്നോട്ടു വച്ചിരുന്നത്.
ഓഫീസ് സൗകര്യങ്ങള്‍, കെട്ടിടങ്ങള്‍ കംപ്യൂട്ടര്‍ സംവിധാനം, മികച്ച സര്‍വ്വര്‍ റൂം ഫെസിലറ്റി, തുടങ്ങിയവ ഇതില്‍പ്പെടുന്നു.