image

6 Dec 2024 9:44 AM GMT

Port & Shipping

പ്രധാന തുറമുഖങ്ങളിലെ ചരക്ക് ഗതാഗതത്തില്‍ ഇടിവ്

MyFin Desk

പ്രധാന തുറമുഖങ്ങളിലെ   ചരക്ക് ഗതാഗതത്തില്‍ ഇടിവ്
X

Summary

  • ചരക്ക് ഗതാഗതം നവംബറില്‍ 4.95 ശതമാനം കുറഞ്ഞ് 67.53 ദശലക്ഷം ടണ്ണായി
  • രണ്ട് തുറമുഖങ്ങള്‍ മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്


രാജ്യത്തെ പ്രധാന തുറമുഖങ്ങളിലെ ചരക്ക് ഗതാഗതം നവംബറില്‍ 4.95 ശതമാനം കുറഞ്ഞ് 67.53 ദശലക്ഷം ടണ്ണായി. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 71.05 ദശലക്ഷം ടണ്ണായിരുന്നു.

ഇതില്‍ ജെഎന്‍പിഎ, ദീന്‍ദയാല്‍ തുറമുഖങ്ങള്‍ പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി. ബാക്കിയുള്ള 10 പ്രധാന സൗകര്യങ്ങളിലെ ചരക്ക് ഗതാഗതം വര്‍ഷാവര്‍ഷം കുറഞ്ഞതായി ഇന്ത്യന്‍ പോര്‍ട്ട്‌സ് അസോസിയേഷന്‍ (ഐപിഎ) പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഇന്ത്യയ്ക്ക് 12 പ്രധാന തുറമുഖങ്ങളുണ്ട്. ദീന്‍ദയാല്‍ തുറമുഖം (പഴയ കണ്ടല), മുംബൈ, ജവഹര്‍ലാല്‍ നെഹ്റു തുറമുഖ അതോറിറ്റി (ജെഎന്‍പിഎ), മോര്‍മുഗാവോ തുറമുഖം, ന്യൂ മാംഗ്ലൂര്‍, കൊച്ചി, ചെന്നൈ, കാമരാജര്‍ തുറമുഖം, വി ഒ ചിദംബരനാര്‍ പോര്‍ട്ട്, വിശാഖപട്ടണം, പാരദീപ് , ഹാല്‍ദിയ ഉള്‍പ്പെടുന്ന കൊല്‍ക്കത്ത എന്നിവയാണവ.

പ്രീമിയര്‍ കണ്ടെയ്നര്‍ തുറമുഖമായ ജെഎന്‍പിഎയിലെ ചരക്ക് ഗതാഗതം അവലോകനം ചെയ്യുന്ന മാസത്തില്‍ 12.34 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ ദീന്‍ദയാല്‍ തുറമുഖം നവംബറില്‍ 10.10 ശതമാനം വളര്‍ച്ച കൈവരിച്ചു.

മൊര്‍മുഗാവോ തുറമുഖത്തെ ചരക്ക് ഗതാഗതം ഒകസ്‌ടോബര്‍ മാസത്തെ അപേക്ഷിച്ച് 29.64 ശതമാനം കുറഞ്ഞു. ന്യൂ മംഗലാപുരം തുറമുഖം ചരക്ക് ഗതാഗതത്തില്‍ വര്‍ഷം തോറും 19 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഐപിഎ പ്രകാരം ചെന്നൈ, വിശാഖപട്ടണം, മുംബൈ എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രധാന തുറമുഖങ്ങളിലും കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് നവംബറില്‍ ചരക്ക് ഗതാഗതത്തില്‍ കുറവുണ്ടായി.