image

11 Dec 2024 4:06 AM GMT

Port & Shipping

കൊളംബോ തുറമുഖം: യുഎസ് ഏജന്‍സിയുടെ വായ്പ ഒഴിവാക്കി അദാനി

MyFin Desk

colombo port, adani waives us agency loan
X

Summary

  • മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു വായ്പ
  • വായ്പ സംബന്ധിച്ച് അന്തിമ കരാറില്‍ എത്തിയിട്ടില്ലെന്ന് യുഎസ് ഏജന്‍സി
  • കൊളംബോയിലെ ഒരു പോര്‍ട്ട് ടെര്‍മിനല്‍ നിര്‍മാണത്തിനായിരുന്നു വായ്പ


കൊളംബോയിലെ തുറമുഖ നിര്‍മാണത്തിന് നല്‍കുന്നതിനായി ഒരു അമേരിക്കന്‍ ഏജന്‍സിയുമായുള്ള വായ്പാ ഇടപാടില്‍നിന്ന് അദാനി ഗ്രൂപ്പ് പിന്‍മാറി. മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാനായി ഇന്ത്യയും യുഎസും ഒരു വര്‍ഷം മുമ്പ് തുടങ്ങിവെച്ച കരാറാണ് അവസാനിപ്പിച്ചത്.

യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നുള്ള 553 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ലോണിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നിന്ന് പുറത്തുകടക്കുകയാണെന്ന് അദാനിയുടെ ഒരു സ്ഥാപനം ഫയലിംഗില്‍ പറഞ്ഞു.

കഴിഞ്ഞ മാസം കൈക്കൂലി ആരോപണങ്ങള്‍ പുറത്തുവന്നതിന് ശേഷം, തങ്ങള്‍ ഇപ്പോഴും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും വായ്പ സംബന്ധിച്ച് അന്തിമ കരാറില്‍ എത്തിയിട്ടില്ലെന്നും യുഎസ് ഏജന്‍സി പറഞ്ഞു.

അദാനി പോര്‍ട്സും സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡും ചേര്‍ന്നാണ് കൊളംബോയിലെ ഒരു പോര്‍ട്ട് ടെര്‍മിനല്‍ നിര്‍മിക്കുന്നത്. ശ്രീലങ്കയിലെ പദ്ധതിയുടെ നിര്‍മാണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ നിക്ഷേപത്തിനായി ചൈനയ്ക്ക് പകരം ഒരു ബദല്‍ വാഗ്ദാനം ചെയ്യാനുള്ള അമേരിക്കയുടെ ആവേശത്തിനിടയിലാണ് ശ്രീലങ്കയിലെ ടെര്‍മിനലിനായുള്ള വായ്പാ കരാര്‍ കഴിഞ്ഞ വര്‍ഷം ഒപ്പുവച്ചത്. 2024 ഡിസംബറോടെ പ്രവര്‍ത്തനക്ഷമമാക്കാനാണ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നത്.

അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകളുടെ സാമീപ്യം കണക്കിലെടുക്കുമ്പോള്‍ കൊളംബോ തുറമുഖം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും തിരക്കേറിയ ഒന്നാണ്.

യുഎസ് കോടതിയുടെ കൈക്കൂലി ആരോപണമാണ് അദാനിക്ക് തിരിച്ചടിയായത്. ആഗോളതലത്തില്‍ പല ബിസിനസുകളിലും ഈ ആരോപണം പ്രതിസന്ധി സൃഷ്ടിച്ചു. ചില രാജ്യങ്ങള്‍ ചില പദ്ധതികളില്‍നിന്നും പിന്‍മാറുകയും ചെയ്തു.