2 April 2024 11:54 AM GMT
Summary
- ഡയബറ്റിസ് മരുന്നുകളാണ് കമ്പനി ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്.
- സിപ്ലയുമായി പങ്കാളിത്തം
- അല്ലെഗ്ര, അവില്‍, കോംബിഫ്‌ലം എന്നീ മരുന്നുകളാണ് സാധാരണയായി സനോഫി ഉത്പാദിപ്പിക്കുന്നത്.
ഇന്ത്യയിലെ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി പ്രതിവര്‍ം, രണ്ട് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഫ്രഞ്ച് മരുന്ന് ഉല്‍പ്പാദന കമ്പനിയായ സനോഫി.
പ്രമേഹം, ഉപഭോക്തൃ ആരോഗ്യം, നവീകരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സനോഫി ഇന്ത്യന്‍ വിപണിക്ക് മുന്‍ഗണന നല്‍കുന്നു. തന്ത്രപരമായ മാറ്റത്തിലൂടെ, പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനും പങ്കാളിത്തത്തിലൂടെ വിപണിയിലെത്താനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
'ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ശാത്രത്തെ പിന്തുടരുകയാണ് ഞങ്ങള്‍. ഇവ ഇന്ത്യയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്. മാത്രമല്ല ഇന്ത്യയുടെ നൈപുണ്യമടക്കമുള്ള സാധ്യതകള്‍ പ്രയോജനപ്പെടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്', സനോഫി ഇന്ത്യയുടെ എംഡി റോഡോള്‍ഫോ ഹ്രോസ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
സാധാരണയായി ഉപയോഗിക്കുന്ന അല്ലെഗ്ര, അവില്‍, കോംബിഫ്‌ലം എന്നീ മരുന്നുകളാണ് സനോഫി ഉത്പാദിപ്പിക്കുന്നത്. സനോഫിയുടെ ഉപഭോക്തൃ ആരോഗ്യ ബിസിനസിനെ ഒരു പ്രത്യേക നിയമ സ്ഥാപനമാക്കി മാറ്റാനും തീരുമാനിച്ചു. ഈ വര്‍ഷം ജൂലൈയോടെ വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഹ്രോസ് പറഞ്ഞു.
പങ്കാളിത്തത്തിലൂടെ സിപ്ലയ്ക്ക് സെന്‍ട്രല്‍ നാഡീവ്യൂഹം (സിഎന്‍എസ്) ഉല്‍പ്പന്നങ്ങള്‍ക്കും എംക്യുര്‍ കാര്‍ഡിയോവാസ്‌കുലാര്‍ ബ്രാന്‍ഡുകള്‍ക്കുമായി വിതരണ ലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ട്.