image

27 Jan 2024 10:45 AM GMT

Pharma

ഔഷധ മേഖല $200 ബില്യണ്‍ കടക്കുമെന്ന് കിരണ്‍ മജുംദാര്‍-ഷാ

MyFin Desk

Biocon says the pharmaceutical sector will cross $200 billion
X

Summary


    ആഭ്യന്തര ഫാര്‍മസ്യൂട്ടിക്കല്‍ മേഖല 2020 ഓടെ 200 ബില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തുമെന്ന് ബയോകോണ്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍-ഷാ. നൂതന മരുന്നുകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ ഈ നേട്ടത്തിന് ശക്തിപകരുമെന്നും വരും വര്‍ഷങ്ങളില്‍ ഈ വ്യവസായത്തിന് കൂടുതല്‍ വളരാനുള്ള സാധ്യതയുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.

    ഇന്ത്യയുടെ ഫാര്‍മ വ്യവസായ വലുപ്പം നിലവില്‍ ഏകദേശം 65 ബില്യണ്‍ യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നു. 2030 ഓടെ ഇത് 165 ബില്യണ്‍ ഡോളറിനേക്കാള്‍ ഉയരുമെന്നാണ് വിലയിരുത്തുന്നത്. 'വന്‍ വിജയം ആയേക്കാവുന്ന പുതിയ മരുന്നുകള്‍ വികസിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സമയമുണ്ട്. ഇത്തരത്തിലുള്ള വളര്‍ച്ചയ്ക്ക് ആവശ്യമായ ഗവേഷണ പ്രോത്സാഹനങ്ങളാണ് വേണ്ടത്,' മജുംദാര്‍-ഷാ പറഞ്ഞു.

    ഗവണ്‍മെന്റ് ഇതിനകം തന്നെ വിവിധ ഗവേഷണ-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമുകള്‍ പുറത്തിറക്കിയിട്ടുണ്ട്, എന്നാല്‍ അത്തരം വളര്‍ച്ചയെ നയിക്കാന്‍ കൂടുതല്‍ ശക്തി ആവശ്യമാണ്. സര്‍ക്കാര്‍-സ്വകാര്യ മേഖല എന്നിവയുടെ നിക്ഷേപങ്ങള്‍ വേര്‍തിരിക്കണമെന്നും അക്കാദമിക് ഗവേഷണ സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്ന് ധനസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇന്ത്യ ഇന്‍ക് ഒരു ഡിജിറ്റല്‍ പരിവര്‍ത്തന യാത്രയിലാണെന്ന് വിശ്വസിക്കുന്നതായും മജുംദാര്‍-ഷാ പറഞ്ഞു.

    ആരോഗ്യ മേഖലയിലെ ജിഎസ്ടി ഉയര്‍ന്നതാണെന്നും വിവിധ അവശ്യ ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ജിഎസ്ടി ഒഴിവാക്കണമെന്നും മജുംദാര്‍-ഷാ ആവശ്യപ്പെട്ടു.