image

4 Feb 2023 5:22 AM GMT

Pharma

ഐ ഡ്രോപ് 'കൊലയാളിയായി'! ഗ്ലോബല്‍ ഫാര്‍മയ്‌ക്കെതിരെ നടപടിയുമായി യുഎസ്

MyFin Desk

ഐ ഡ്രോപ് കൊലയാളിയായി! ഗ്ലോബല്‍ ഫാര്‍മയ്‌ക്കെതിരെ നടപടിയുമായി യുഎസ്
X

Summary

ഗ്ലോബല്‍ ഫാര്‍മാ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിയുടെ എസ്‌രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് ഐ ഡ്രോപ്പ് എന്ന മരുന്നിന്റെ ഉപയോഗത്തിന് താത്കാലിക വിലക്ക്


ഡെല്‍ഹി: ചെന്നൈ ആസ്ഥാനമായ ഫാര്‍മ കമ്പനിയുടെ ഐ ഡ്രോപ്പ് (കണ്ണില്‍ ഒഴിക്കുന്ന തുള്ളി മരുന്ന്) ഉപയോഗിച്ചത് മൂലം ഒരാള്‍ മരിക്കുകയും 11 പേരുടെ കാഴ്ച്ച നഷ്ടമാകുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് ശക്തമായ നടപടികളുമായി യുഎസ്.

ഗ്ലോബല്‍ ഫാര്‍മാ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിയുടെ എസ്‌രികെയര്‍ ആര്‍ട്ടിഫിഷ്യല്‍ ടിയേഴ്‌സ് ഐ ഡ്രോപ്പ് എന്ന മരുന്നിന്റെ ഉപയോഗത്തിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തുന്നതിനൊപ്പം ഇതിന്റെ കയറ്റുമതിയും വില്‍പനയും നിര്‍ത്തിവെക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളിലുണ്ട്. ഉപഭോക്താക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും വേണ്ടി പ്രത്യേക മുന്നറിയിപ്പും എഫ്ഡിഎ ഇറക്കി.

കമ്പനിയുടെ ഐഡ്രോപ്പില്‍ പ്രത്യേക തരം ബാക്ടീരിയ കലരാന്‍ ഇടയായെന്നും, ഇത് ശരീരത്തിലെത്തി കഴിഞ്ഞാല്‍ വന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകളിലുള്ളത്. ഗാംബിയയിലും ഉസ്‌ബെക്കിസ്ഥാനിലും കഫ് സിറപ്പ് ഉപയോഗിച്ച ഒട്ടേറെ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ മരണം റിപ്പോര്‍ട്ട് ചെയ്ത് ഏതാനും ആഴ്ച്ചകള്‍ മാത്രം പിന്നിട്ടപ്പോഴാണ് മരുന്നുപയോഗം മൂലം ഉണ്ടായ മറ്റൊരു ദുരന്തം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.