Summary
ഫൈസറുമായി ചേര്‍ന്ന് ആരോഗ്യ മേഖലയിലെ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി യൂണിലിവര്‍ ഉണ്ടാക്കിയ 50 ബില്യണ്‍ പൗണ്ടിന്റെ കരാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ റദ്ദാക്കി. 2020 ഡിസംബര്‍ മാസത്തില്‍ യൂണിലിവറിന്റെ തുടര്‍ച്ചയായിട്ടുള്ള മൂന്ന് കരാറുകള്‍ പിന്‍വലിക്കുകയുണ്ടായി. ഗുണമേന്മയില്ലാത്ത ഉല്‍പ്പന്നങ്ങളുടെ വിതരണം ഭാവിയിൽ കമ്പനിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഇത് പിന്‍വലിച്ചതെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള കമ്പനിയുടെ പ്രസ്താവന. യൂണിലിവറും, ഗ്ലാക്‌സോസ്മിത്ത്‌ക്ലൈനും തമ്മില്‍ സഹകരിക്കുന്നുവെന്ന് ബ്രിട്ടന്‍ സ്ണ്‍ഡേ ടൈംസില്‍ വാർത്ത വന്നിരുന്നു. എന്നാല്‍ നിലവിലെ മുന്‍നിര ആരോഗ്യ സംരക്ഷണ കമ്പനിയായ ജിഎസ്‌കെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ […]
ഫൈസറുമായി ചേര്‍ന്ന് ആരോഗ്യ മേഖലയിലെ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി യൂണിലിവര്‍ ഉണ്ടാക്കിയ 50 ബില്യണ്‍ പൗണ്ടിന്റെ കരാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ റദ്ദാക്കി.
2020 ഡിസംബര്‍ മാസത്തില്‍ യൂണിലിവറിന്റെ തുടര്‍ച്ചയായിട്ടുള്ള മൂന്ന് കരാറുകള്‍ പിന്‍വലിക്കുകയുണ്ടായി. ഗുണമേന്മയില്ലാത്ത ഉല്‍പ്പന്നങ്ങളുടെ വിതരണം ഭാവിയിൽ കമ്പനിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഇത് പിന്‍വലിച്ചതെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള കമ്പനിയുടെ പ്രസ്താവന.
യൂണിലിവറും, ഗ്ലാക്‌സോസ്മിത്ത്‌ക്ലൈനും തമ്മില്‍ സഹകരിക്കുന്നുവെന്ന് ബ്രിട്ടന്‍ സ്ണ്‍ഡേ ടൈംസില്‍ വാർത്ത വന്നിരുന്നു. എന്നാല്‍ നിലവിലെ മുന്‍നിര ആരോഗ്യ സംരക്ഷണ
കമ്പനിയായ ജിഎസ്‌കെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ മെച്ചപ്പടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ യൂണിലിവറുമായുള്ള സഹകരണത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്.
വേദനസംഹാരിയായ അഡ്വില്‍, സെന്‍സോഡൈന്‍ ടൂത്ത്പേസ്റ്റ്, ടംസ് എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട ജിഎസ്‌കെ 2022-ന്റെ മധ്യത്തോടെ ഈ യൂണിറ്റിന്റെ തന്നെ ഉപോല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നുണ്ട്. നൊവാര്‍ട്ടിസ് (2015), ഫൈസര്‍ (2019) എന്നിവയുടെ ഉപഭോക്തൃ-ആരോഗ്യ ബിസിനസുകള്‍ സംയോജിപ്പിച്ചതിന് ശേഷം, 2021 ല്‍ 9.6 ബില്യണ്‍ പൗണ്ട് വാര്‍ഷിക വില്‍പ്പന നേടിയതായി ജിഎസ്‌കെ പറഞ്ഞു.