15 Jan 2022 3:52 AM GMT
Summary
ആയുര്‍വേദ അക്കാദമിയും ആയുര്‍വേദ ആശുപത്രിയും നടത്തുന്ന കമ്പനി ഹെല്‍ത്ത് കെയര്‍ സോഫ്റ്റ്വെയറും പുറത്തിറക്കുന്നുണ്ട്.
കേരള ആയുര്‍വേദ ലിമിറ്റഡ് ആയുര്‍വേദ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണവും വില്‍പനയും നടത്തുന്ന കമ്പനിയാണ്. കൂടാതെ മറ്റ് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്‌നില്‍ ലിപോസെം, മാതൃകല്‍പം എന്നീ സ്‌പെഷ്യാലിറ്റി പേറ്റന്റ് ആയുര്‍വേദ മരുന്നുകളുടെ മുന്‍നിര നിര്‍മ്മാതാക്കളാണ്.
ആരോഗ്യ സപ്ലിമെന്റുകള്‍, ചര്‍മ്മ സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍, പ്രത്യേക ഭക്ഷണങ്ങള്‍, ചായകള്‍, മസാലകള്‍, പുസ്തകങ്ങള്‍, സിഡികള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുടെ ഒരു ശ്രേണി കമ്പനി പുറത്തിറക്കുന്നു. ആയുര്‍വേദ അക്കാദമിയും ആയുര്‍വേദ ആശുപത്രിയും നടത്തുന്ന കമ്പനി ഹെല്‍ത്ത് കെയര്‍ സോഫ്റ്റ്വെയറും പുറത്തിറക്കുന്നുണ്ട്. ടാബ്ലെറ്റ് ക്യാപ്സ്യൂളുകളും സിറപ്പുകളും നിര്‍മ്മിക്കാനുള്ള ആധുനിക സൗകര്യം അലുവായിക്കടുത്ത് അത്താണിയില്‍ സ്ഥാപിക്കും.
പരമ്പരാഗത ആയുര്‍വേദ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള അത്താണി പ്ലാന്റില്‍ സ്ഥാപിത ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഉയര്‍ന്ന വരുമാനമുള്ള ടൂറിസ്റ്റുകള്‍ക്കും എന്‍ആര്‍ഐകള്‍ക്കും മാത്രമായി ബാംഗ്ലൂരില്‍ ഒരു ഹെല്‍ത്ത് റിസോര്‍ട്ട് തുറക്കുന്നതിന് കര്‍ണാടക ടൂറിസം ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അംഗീകാരം കേരള ആയുര്‍വേദിക് നേടിയിട്ടുണ്ട്. 75 ഫ്രാഞ്ചൈസികളും 400 സ്റ്റോക്കിസ്റ്റുകളും വിവധ സംസ്ഥാനങ്ങളില്‍ കമ്പനിക്കുണ്ട്.