9 July 2024 4:14 PM GMT
Summary
- ഏകദേശം 2 ലക്ഷം കോടി രൂപ നിക്ഷേപിക്കും
- ഗ്യാസ് ജ്വലനം പൂജ്യമായി കുറയ്ക്കുന്നതിനുമാണ് തുക നിക്ഷേപിക്കുക
- ഇന്ത്യയിലെ അസംസ്‌കൃത എണ്ണയുടെ മൂന്നില്‍ രണ്ട് ഭാഗവും പ്രകൃതി വാതകത്തിന്റെ 58 ശതമാനവും കമ്പനിയാണ് ഉത്പാദിപ്പിക്കുന്നത്
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ 2038 ലെ നെറ്റ്-സീറോ കാര്‍ബണ്‍ എമിഷന്‍ ലക്ഷ്യം കൈവരിക്കുന്നതിന് ഏകദേശം 2 ലക്ഷം കോടി രൂപ നിക്ഷേപിക്കും. പുനരുപയോഗ ഊര്‍ജ സൈറ്റുകളും ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റുകളും സ്ഥാപിക്കുന്നതിനും ഗ്യാസ് ജ്വലനം പൂജ്യമായി കുറയ്ക്കുന്നതിനുമാണ് തുക നിക്ഷേപിക്കുക. ഇന്ത്യയിലെ അസംസ്‌കൃത എണ്ണയുടെ മൂന്നില്‍ രണ്ട് ഭാഗവും പ്രകൃതി വാതകത്തിന്റെ 58 ശതമാനവും കമ്പനിയാണ് ഉത്പാദിപ്പിക്കുന്നത്.
രാജ്യത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഹൈഡ്രോകാര്‍ബണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കും.
5 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി, ഗ്രീന്‍ ഹൈഡ്രജന്‍, ബയോഗ്യാസ്, പമ്പ് സ്റ്റോറേജ് പ്ലാന്റ്, ഓഫ്ഷോര്‍ വിന്‍ഡ് പ്രോജക്ട് എന്നിവ സ്ഥാപിക്കുന്നതിനായി 2030 ഓടെ ഒഎന്‍ജിസി 97,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഒഎന്‍ജിസി പുറത്തിറക്കിയ രേഖയില്‍ പറയുന്നു. 2035 ഓടെ മറ്റൊരു 65,500 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതി. ഹൈഡ്രജന്‍ അഥവാ അമോണിയ പ്ലാന്റില്‍ 2038 ഓടെ, ബാക്കി 38,000 കോടി രൂപ പ്രാഥമികമായി 1 ഗിഗാവാട്ട് ഓഫ്ഷോര്‍ കാറ്റില്‍ നിന്നുള്ള വൈദ്യുത പദ്ധതികള്‍ സ്ഥാപിക്കുന്നതിനായി വിനിയോഗിക്കും.
നേരിട്ടോ അല്ലെങ്കില്‍ പരോക്ഷമായോ ഉത്തരവാദിയായ 9 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കമ്പനിയെ നികത്താന്‍ ഈ പദ്ധതികള്‍ സഹായിക്കും. സാങ്കേതിക ഇടപെടലിലൂടെ 2030 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കാന്‍ 5,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഒഎന്‍ജിസി അറിയിച്ചു.