24 Dec 2024 11:26 AM GMT
Summary
- റിഫൈനര്‍മാര്‍ മിഡില്‍ ഈസ്റ്റ് ക്രൂഡ് വിപണിയെ ആശ്രയിക്കുന്നത് പരിഗണിക്കുന്നു
- ജനുവരിയിലേക്കുള്ള ആവശ്യത്തിന് 8 മുതല്‍ 10 ദശലക്ഷം ബാരല്‍ എണ്ണയുടെ കുറവ്
- ഇന്ത്യയുടെ ഊര്‍ജ ഇറക്കുമതിയുടെ മൂന്നിലൊന്നിലേറെയും റഷ്യന്‍ എണ്ണയില്‍ നിന്ന്
ഇന്ത്യയിലേക്ക് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്. മിഡില്‍ ഈസ്റ്റ് എണ്ണ വിപണിയിലെ ആശ്രയിക്കുമെന്ന് ഇന്ത്യ
മുന്‍നിര വിതരണക്കാരായ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറഞ്ഞതിനാല്‍ ഇന്ത്യന്‍ സ്റ്റേറ്റ് റിഫൈനര്‍മാര്‍ മിഡില്‍ ഈസ്റ്റ് ക്രൂഡ് വിപണിയെ ആശ്രയിക്കുന്നത് പരിഗണിക്കുകയാണ്. രാജ്യത്തെ പ്രമുഖ റിഫൈനര്‍മാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയ്ക്ക് ജനുവരിയിലേക്കുള്ള ആവശ്യത്തിന് 8 മുതല്‍ 10 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയുടെ കുറവുണ്ട്.
റഷ്യയുടെ ഡിമാന്‍ഡ് ഉയരുകയും ഒപെക് കരാറിന് കീഴിലുള്ള പ്രതിബദ്ധതകള്‍ നിറവേറ്റുകയും ചെയ്യുന്നതിനാല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള പ്രശ്നങ്ങള്‍ വരും മാസങ്ങളില്‍ തുടരുമെന്ന് റിഫൈനര്‍മാര്‍ ഭയപ്പെടുന്നു. മിഡില്‍ ഈസ്റ്റ് വിതരണക്കാരില്‍ നിന്ന് തങ്ങളുടെ കമ്പനി കൂടുതല്‍ എണ്ണ ആവശ്യപ്പെടുകയോ സ്പോട്ട് ടെന്‍ഡര്‍ നടത്തുകയോ ചെയ്യുമെന്ന് റിഫൈനര്‍മാര്‍ പറഞ്ഞു.
രാജ്യത്തെ മുന്‍നിര റിഫൈനറായ ഐഒസി, 2022 മാര്‍ച്ചില്‍ സോര്‍ ഗ്രേഡുകള്‍ വാങ്ങുന്നതിന് മുമ്പ് സ്പോട്ട് ടെന്‍ഡറുകള്‍ നടത്തിയിരുന്നു.
2022 ലെ ഉക്രെയ്ന്‍ അധിനിവേശത്തിന് മറുപടിയായി യൂറോപ്യന്‍ യൂണിയന്‍ റഷ്യയുടെ എണ്ണ ഇറക്കുമതിയില്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം റഷ്യന്‍ ക്രൂഡിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാരനായി ഇന്ത്യ മാറി.
ഇന്ത്യയുടെ ഊര്‍ജ ഇറക്കുമതിയുടെ മൂന്നിലൊന്നിലേറെയും റഷ്യന്‍ എണ്ണയില്‍ നിന്നാണ്. മെയിന്റനന്‍സ് സീസണിന് ശേഷം റിഫൈനറികള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയും മോശം കാലാവസ്ഥ ഷിപ്പിംഗ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്തതിനാല്‍ നവംബര്‍ മുതല്‍ റഷ്യയുടെ സ്പോട്ട് ക്രൂഡ് കയറ്റുമതി ഇടിഞ്ഞതായി വ്യാപാരികള്‍ പറഞ്ഞു.