image

8 Jan 2024 11:43 AM

Oil and Gas

കെജി ബേസിനില്‍ എണ്ണ ഉല്‍പ്പാദനം ആരംഭിച്ചു; ഒഎന്‍ജിസി ഓഹരി കുതിച്ചു

MyFin Desk

oil production started in kg basin
X

Summary

  • സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒഎന്‍ജിസിയുടെ ആഴക്കടല്‍ പദ്ധതിയാണിത്
  • 2021 നവംബറോടെ ക്ലസ്റ്റര്‍2-ല്‍ എണ്ണ ഉല്‍പ്പാദനം ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ്19-നെ തുടര്‍ന്ന് വൈകുകയായിരുന്നു
  • ഒഎന്‍ജിസിയുടെ ഓഹരി ഇന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി


കൃഷ്ണ ഗോദാവരി നദി പ്രദേശത്ത് (കെജി ബേസിന്‍) ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം ഒഎന്‍ജിസി ആരംഭിച്ചു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒഎന്‍ജിസിയുടെ ആഴക്കടല്‍ പദ്ധതിയാണിത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒഎന്‍ജിസിയുടെ ആഴക്കടല്‍ പദ്ധതിയാണിത്. ഒഎന്‍ജിസിയുടെ മൊത്തം എണ്ണ, വാതക ഉല്‍പ്പാദനം യഥാക്രമം 11 ശതമാനവും 15 ശതമാനവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

KG-DWN-98/2 ബ്ലോക്കിലെ ക്ലസ്റ്റര്‍2 പദ്ധതിയില്‍ നിന്നാണ് ഒഎന്‍ജിസി ഉല്‍പ്പാദനം ആരംഭിച്ചത്.

2021 നവംബറോടെ ക്ലസ്റ്റര്‍2-ല്‍ എണ്ണ ഉല്‍പ്പാദനം ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ്19-നെ തുടര്‍ന്ന് വൈകുകയായിരുന്നു.

സങ്കീര്‍ണ്ണവും ബുദ്ധിമുട്ടുള്ളതുമായ ബ്ലോക്കില്‍ നിന്നാണ് ആദ്യ എണ്ണ ഉല്‍പ്പാദനം ആരംഭിക്കുന്നതെന്നു കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

ഒഎന്‍ജിസിയുടെ ഓഹരി ഇന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

ഇന്ന് (ജനുവരി 8) ബിഎസ്ഇയില്‍ ഒഎന്‍ജിസി ഓഹരികള്‍ ഇന്‍ട്രാഡേയില്‍ 2.01 ശതമാനം ഉയര്‍ന്ന് 220.75 രൂപയിലെത്തി. ഒഎന്‍ജിസിയുടെ വിപണി മൂല്യം 2.74 ലക്ഷം കോടി രൂപയായി ഉയരുകയും ചെയ്തു.

ക്രൂഡ് ഓയില്‍, പ്രകൃതി വാതക കമ്പനിയാണ് ഒഎന്‍ജിസി. പര്യവേക്ഷണം ഉല്‍പ്പാദനം, ശുദ്ധീകരണം വിപണനം എന്നിവയിലാണു കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്.