27 Dec 2024 10:44 AM GMT
Summary
- പദ്ധതി നടപ്പാക്കുന്നത് ബിപിസിഎല്‍
- വര്‍ധിച്ചുവരുന്ന ഇന്ധന ആവശ്യം നിറവേറ്റുന്നതിനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്
ദക്ഷിണ ആന്ധ്രാപ്രദേശില്‍ 11 ബില്യണ്‍ ഡോളറിന്റെ റിഫൈനറി പദ്ധതിയുമായി ബിപിസിഎല്‍; വര്‍ധിച്ചുവരുന്ന ഇന്ധന ആവശ്യം നിറവേറ്റുകയാണ് ലക്ഷ്യം
ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഇന്ധന ആവശ്യം നിറവേറ്റുന്നതിനായി പുതിയ റിഫൈനറി സ്ഥാപിക്കാനാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ പദ്ധതിയിടുന്നത്.
പാശ്ചാത്യ കമ്പനികള്‍ ഊര്‍ജ പരിവര്‍ത്തനത്തിന് അനുകൂലമായി ക്രൂഡ് പ്രോസസ്സിംഗ് ശേഷി വെട്ടിക്കുറയ്ക്കുന്നതിനാല്‍ ആഗോള വിപണിയില്‍ ഇന്ധനം വിതരണം ചെയ്യുന്ന പ്രധാന ശുദ്ധീകരണ കേന്ദ്രമായി മാറാനാണ് ഇന്ത്യയുടെ ശ്രമം. നിലവിലെ 3.8 ട്രില്യണ്‍ ഡോളറില്‍ നിന്ന് 30 ട്രില്യണ്‍ ഡോളറായി ജിഡിപി ഉയരുന്നതോടെ 2047 ഓടെ ഒരു വികസിത രാജ്യമാകുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം.
ആന്ധ്രാപ്രദേശില്‍ പദ്ധതിക്കായുള്ള ഭൂമി വാങ്ങല്‍ ഉള്‍പ്പെടെയുള്ള പ്രീ-പ്രൊജക്റ്റ് പ്രവര്‍ത്തനങ്ങള്‍ ബിപിസിഎല്‍ ആരംഭിച്ചിട്ടുണ്ട്. നിര്‍ദിഷ്ട ആന്ധ്രാ സമുച്ചയത്തില്‍ നിന്നുള്ള 80 ശതമാനം ഉല്‍പ്പാദനവും ദക്ഷിണേന്ത്യയില്‍ വില്‍ക്കാനാണ് പദ്ധതി.
വടക്കന്‍ ഉത്തര്‍പ്രദേശില്‍ പൊതുമേഖലാ പര്യവേഷണ കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷനുമായി സംയുക്ത സംരംഭത്തില്‍ ഒരു റിഫൈനറി സ്ഥാപിക്കുന്നതിനെക്കുറിച്ചും ബിപിസിഎല്‍ ആലോചിക്കുന്നുണ്ട്.