image

4 Nov 2023 6:32 AM GMT

Oil and Gas

കേരള-കൊങ്കൺ എണ്ണ പര്യവേഷണം തുടരാന്‍ ഒഎന്‍ജിസി

MyFin Desk

ONGC to continue Kerala-Konkan oil exploration
X

Summary

  • കേരള-കൊങ്കൺ മേഖലയിലായിരിക്കും പര്യവേഷണം
  • സിഎച്ച്-1-1 കിണറിൽ എണ്ണയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ല
  • മൂന്ന് വർഷത്തിനുള്ളിൽ ഡ്രില്ലിംഗ് ആരംഭിക്കും


ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻജിസി) എണ്ണ തേടി വീണ്ടും കേരളത്തിലേക്ക്.കേരള-കൊങ്കൺ മേഖലയിലാണ് പര്യവേക്ഷണം തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ശേഖരിച്ച ജിയോകെമിക്കൽ, ജിയോസയൻസ് ഡാറ്റയുടെ പുനർവിശകലന ഫലത്തെ അടിസ്ഥാനമാക്കിയാണ് ഈ മേഖലയിൽ പര്യവേഷണം തുടരാന്‍ ഉദ്ദേശിക്കുന്നതെന്ന് ഒഎൻജിസി ഡയറക്ടർ സുഷമ റാവത്ത് പറഞ്ഞു

കേരള-കൊങ്കൺ മേഖലയിൽ പര്യവേഷണം നടത്തുന്നതിനായിട്ടുള്ള ലേലത്തിൽ ഒഎൻജിസി വിജയിച്ചാൽ മൂന്ന് വർഷത്തിനുള്ളിൽ ഡ്രില്ലിംഗ് ആരംഭിക്കാനാകും. മാന്നാർ ഉൾക്കടലിലും കന്യാകുമാരി മേഖലയിലും ഒഎൻജിസി ഉടൻ ഡ്രില്ലിംഗ് ആരംഭിക്കുമെന്നും അവർ പറഞ്ഞു.

ഫലങ്ങൾ പ്രോത്സാഹജനകമായാൽ, പുതിയ പര്യവേഷണ ലൈസൻസിംഗ് നയത്തിന് കീഴിലുള്ള ബിഡ്ഡിംഗ് പ്രക്രിയയുടെ ഒമ്പതാം റൗണ്ടിൽ കോർപ്പറേഷന് പങ്കെടുക്കാം ഈ മേഖലയിൽ മുമ്പ് 19 കിണറുകളില്‍ പര്യവേഷണം നടത്തിയിരുന്നു.ഇവിടെ നിന്നും ലഭിച്ച ഡാറ്റാ പ്രകാരം പുതിയ ഫലങ്ങള്‍ നല്‍കുമോയെന്ന് വിശകലനം ചെയ്യും.എണ്ണയും വാതകത്തിൻ്റെയും ഉറവിടം ഇപ്പോഴും അവ്യക്തമാണ്. കൊച്ചി പ്രദേശത്ത് നിന്ന് ഒഎൻജിസി കുഴിച്ച സിഎച്ച്-1-1 കിണറിൽ എണ്ണയുടെ സാന്നിധ്യം കണ്ടെത്താൻ സാധിക്കാത്തതിനാൽ അത് ഉപേക്ഷിച്ചു. ഫലം മോശമായതിനാൽ കൊല്ലത്തെ കിണറും ഉപേക്ഷിക്കേണ്ടി വന്നു. കാസർഗോട്ടെ പര്യവേഷണത്തിൻ്റെ ഫലങ്ങളും പ്രോത്സാഹജനകമല്ല എന്നും റാവത് പറഞ്ഞു.

കേരളത്തിനു പുറമേ, ഒഎൻജിസിയുടെ നേതൃത്വത്തിൽ മുംബൈ, കാവേരി, ത്രിപുര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലും പര്യവേഷണം തുടരുകയാണ്.