image

1 Nov 2023 9:12 AM GMT

Oil and Gas

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറഞ്ഞു

MyFin Desk

indias oil imports from russia fell in october
X

Summary

  • വില ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഇറക്കുമതി കുറഞ്ഞത്
  • ക്രൂഡ് ഓയില്‍ വിപണികളിലെ ചാഞ്ചാട്ടം വില വര്‍ധിപ്പിക്കുകയാണ്
  • നവംബറില്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇക്കുമതി വര്‍ധിച്ചേക്കും


ഷിപ്പ് ട്രാക്കിംഗ് ഏജന്‍സികളായ കെപ്ലര്‍, വോര്‍ടെക്‌സാ എന്നിവയില്‍ നിന്നുള്ള പ്രാഥമിക കണക്കുകള്‍ പ്രകാരം ഒക്ടോബറില്‍ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി കുറഞ്ഞു. വില ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഇത്. അതേസമയം സൗദി അറേബ്യയില്‍നിന്നുള്ള ഇറക്കുമതി വര്‍ധിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യക്കെതിരെ പാശ്ചാത്യരാജ്യങ്ങള്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യ, വിലക്കിഴിവില്‍ ക്രൂഡ് വില്‍ക്കുന്ന മോസ്‌കോയെ അമിതമായി ആശ്രയിക്കുകയായിരുന്നു.

എന്നാല്‍ അവര്‍ നല്‍കുന്ന കിഴിവുകള്‍ കുറഞ്ഞുവന്നതിനാല്‍ ഇന്ത്യന്‍ റിഫൈനറികളുടെ ഇറക്കുമതിയും കുറഞ്ഞുവന്നു. വര്‍ഷമാദ്യം കണ്ട ഏകദേശം രണ്ടു ദശലക്ഷം ബാരല്‍ എന്ന നിലയില്‍നിന്നാണ് കുറവുണ്ടായത്.

കെപ്ലര്‍- നിന്നുള്ള ഡാറ്റ കാണിക്കുന്നത് ഒക്ടോബറില്‍ ഇന്ത്യയുടെ പ്രതിമാസ റഷ്യന്‍ എണ്ണ ഉപഭോഗത്തില്‍ 12 ശതമാനം കുറവുണ്ടെന്നാണ്. അതേസമയം വോര്‍ടെക്‌സാ പറയുന്നത് എട്ടു ശതമാനമാണ് കുറവ് എന്നാണ്.

റഷ്യയും സൗദി അറേബ്യയും സ്വമേധയാ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ആഗോള എണ്ണവില ഉയര്‍ന്നതിനാല്‍ റഷ്യന്‍ എണ്ണയ്ക്കുള്ള കിഴിവ് കുറഞ്ഞു.

ഇന്ത്യന്‍ റിഫൈനറി കള്‍ റഷ്യന്‍ ഓയില്‍ ഡെലിവറി അടിസ്ഥാനത്തില്‍ വാങ്ങുകയും കരാര്‍ വ്യവസ്ഥകള്‍ക്കനുസരിച്ച് ചരക്കുകള്‍ക്ക് പണം നല്‍കുകയും ചെയ്തുവരുന്നു. ക്രൂഡ് ഓയില്‍ വിപണികളിലെ ചാഞ്ചാട്ടം വില വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി നവംബറില്‍ വീണ്ടും ഉയരുമെന്ന് കെപ്ലറിന്റെ പ്രധാന ക്രൂഡ് അനലിസ്റ്റ് വിക്ടര്‍ കറ്റോണ പറഞ്ഞു. 'നവംബറിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍, റഷ്യയില്‍ നിന്ന് ഇന്ത്യന്‍ റിഫൈനറുകളിലേക്ക് 10 ലോഡ് ടാങ്കറുകള്‍ എത്തുന്നു. അതിനാല്‍ ദുര്‍ബലമായ ഒക്ടോബറിലെ ഫലം ശക്തമായ നവംബറില്‍ നികത്തപ്പെടും' അദ്ദേഹം പറഞ്ഞു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിഫൈനറികളില്‍ ഒരു മാസത്തെ അറ്റകുറ്റപ്പണികള്‍ നടത്തിയതും ഇന്ത്യയുടെ റഷ്യയുടെ എണ്ണ ഇറക്കുമതിയെ ബാധിച്ചു. 'റിഫൈനറി ഇതിനകം തന്നെ പൂര്‍ണ്ണ സ്വിംഗിലാണ്, അതിനാല്‍ അടുത്ത മാസം ഇറക്കുമതി കൂടുതല്‍ ശക്തമാകും,' കറ്റോണ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ റഷ്യന്‍ എണ്ണയിലെ കുറഞ്ഞുവരുന്ന കിഴിവുകള്‍ ഇന്ത്യന്‍ റിഫൈനറികളെ മിഡില്‍ ഈസ്റ്റ് ഉല്‍പ്പാദകരില്‍ നിന്നുള്ള വാങ്ങലുകള്‍ക്കു പ്രേരിപ്പിക്കുകയാണ്. മാത്രമല്ല വാര്‍ഷിക കാരറുകള്‍ക്കു കീഴില്‍ വ്യാപാരവ്യാപ്തം ഉയര്‍ത്തുന്നതിനും പ്രേരിപ്പിക്കുന്നു. ഇന്ത്യന്‍ റിഫൈനറികള്‍ കൂടുതലായും സൗദി അറേബ്യ പോലുള്ള പ്രധാന മിഡില്‍ ഈസ്റ്റ് ഉത്പാദകരുമായി വാര്‍ഷിക കരാറുകള്‍ വയ്ക്കാറുണ്ട്.