image

8 Dec 2023 6:26 AM GMT

Oil and Gas

യാത്രകൾ കുറയുന്നു; നവംബറിൽ ഇന്ധനവില്‍പ്പന ഇടിഞ്ഞത് 2.8 ശതമാനം

MyFin Desk

Fuel sales fell in November
X

നവംബറില്‍ ഇന്ത്യയുടെ ഇന്ധന ഉപഭോഗം കുറഞ്ഞതായി റിപ്പോര്‍ട്ട്. അതിനുമുമ്പുള്ള നാലുമാസം ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതിന് ശേഷമാണ് ഉപഭോഗം കുത്തനെ കുറഞ്ഞത്. കൂടാതെ യാത്ര കുറഞ്ഞതും ഇതിനുകാരണമായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നവംബറിലെ മൊത്തം ഉപഭോഗം ഒക്ടോബറിലെ 19.26 ദശലക്ഷം ടണ്ണില്‍ നിന്ന് 2.8 ശതമാനം ഇടിഞ്ഞ് 18.72 ദശലക്ഷം ടണ്ണായതായി ഇന്ത്യന്‍ എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) ഡാറ്റ കാണിക്കുന്നു. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ട് ശതമാനത്തോളം ഉപഭോഗത്തില്‍ കുറവുണ്ടായി.

'കാര്‍ഷിക ആവശ്യവും ഉത്സവ സീസണില്‍ ആളുകള്‍ യാത്ര ചെയ്തതും ഒക്ടോബറില്‍ ഇന്ധനത്തിന്റെ വില്‍പ്പനയും ഉപയോഗവും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ആളുകള്‍ സാധാരണ പ്രവര്‍ത്തനത്തിലേക്ക് മടങ്ങിയതിനാല്‍ നവംബറില്‍ ഇടിവ് അനുഭവപ്പെടുന്നു,' ഐസിആര്‍എയുടെ കോര്‍പ്പറേറ്റ് റേറ്റിംഗ് വൈസ് പ്രസിഡന്റും കോ-ഹെഡുമായ പ്രശാന്ത് വസിഷ്ഠ് പറഞ്ഞു.

പ്രധാനമായും ട്രക്കുകളും വാണിജ്യപരമായി ഓടുന്ന പാസഞ്ചര്‍ വാഹനങ്ങളും ഉപയോഗിക്കുന്ന ഡീസല്‍ വില്‍പ്പന പ്രതിമാസം 1.4 ശതമാനം കുറഞ്ഞ് 7.53 ദശലക്ഷം ടണ്ണായി. ദീപാവലി അവധി ദിനങ്ങളില്‍ കുടുംബം ഒന്നിച്ചുള്ള യാത്രകളും മറ്റും വര്‍ധിച്ചിരുന്നു. ഇതി പെട്രോള്‍ വില്‍പ്പനയെയാണ് സഹായിച്ചത്. അമേസമയം ഈ കാലയളവില്‍ ഡീസല്‍ ആവകശ്യത ഈ വര്‍ഷം ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനത്തെ തകര്‍ത്തു.

ദീപാവലി സീസണിനുശേഷം പെട്രോള്‍ ഡിമാന്‍ഡ് കുറയുകയും അടുത്ത 2-3 മാസങ്ങളില്‍ പ്രതിദിനം 850,000 ബാരല്‍ കുറയുകയും ചെയ്യും എന്നതാണ് ഇപ്പോഴുള്ള വിലയിരുത്തല്‍. നവംബറിലെ ഗ്യാസോലിന്‍ വില്‍പ്പനയും മുന്‍ മാസത്തേക്കാള്‍ 0.4 ശതമാനം കുറഞ്ഞ് 3.13 ദശലക്ഷം ടണ്‍ ആയിരുന്നു.

റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമെന്‍ വില്‍പ്പന ഒക്ടോബറില്‍ നിന്ന് 9.4 ശതമാനം ഇടിഞ്ഞപ്പോള്‍ ഇന്ധന എണ്ണയുടെ ഉപയോഗം നവംബറില്‍ 1.3 ശതമാനം കുറഞ്ഞു. പാചക വാതകം അഥവാ ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില്‍പ്പന 0.4 ശതമാനം കുറഞ്ഞ് 2.49 ദശലക്ഷം ടണ്ണിലുമെത്തി. നാഫ്ത വില്‍പ്പനയിലും കുറവുണ്ടായി.