image

30 Dec 2023 10:14 AM GMT

Oil and Gas

റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി ഡിസംബറില്‍ വര്‍ധിച്ചത് മൂന്ന് ശതമാനം

MyFin Desk

റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി ഡിസംബറില്‍ വര്‍ധിച്ചത് മൂന്ന് ശതമാനം
X

Summary

  • ഡിസംബറില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് പ്രതിദിനം 1.52 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ്
  • ക്രൂഡ് ഇറക്കുമതിയില്‍ പേയ്‌മെന്റ് പ്രതിസന്ധി നിലനില്‍ക്കുന്നു


റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ഡിസംബറില്‍ മുന്‍ മാസത്തേക്കാള്‍ 3 ശതമാനം വര്‍ധിച്ചതായി എനര്‍ജി കാര്‍ഗോ ട്രാക്കര്‍ വോര്‍ടെക്സയില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു.

ഡിസംബറില്‍ ഇന്ത്യ പ്രതിദിനം 1.52 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. നവംബറില്‍ ഇത് 1.48 ദശലക്ഷം ബിപിഡി ആയിരുന്നു.

ഈ വര്‍ഷത്തിന്റെ അവസാന മാസത്തില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്ത സ്ഥാനം റഷ്യ നിലനിര്‍ത്തി.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ രാജ്യത്തെ ഇന്ധനവിതരണത്തില്‍ കുറവുണ്ടായിരുന്നു. അതിനുശേഷമാണ് റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയിലെ ഈ കുതിപ്പ്.റഷ്യന്‍ എണ്ണയുടെ കിഴിവുകള്‍ കുറഞ്ഞുവന്നിരുന്നു. കൂടാതെ പേയ്‌മെന്റ് പ്രശ്‌നങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രൂഡ് ഓയില്‍ വ്യാപാരത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനെത്തുടര്‍ന്നും ഇറക്കുമതിയില്‍ കുറവുണ്ടായി.

ഇന്ത്യയുടെ മൊത്തം എണ്ണ ആവശ്യത്തിന്റെ 0.2 ശതമാനം വിതരണം ചെയ്തിരുന്ന റഷ്യ, റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനുശേഷം രാജ്യത്തിന് ഏറ്റവും വലിയ വിതരണക്കാരായി ഉയര്‍ന്നു.

യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം യൂറോപ്യന്‍ യൂണിയനും (ഇയു) യുഎസും റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതോടെ യുറേഷ്യന്‍ രാജ്യം അതിന്റെ എണ്ണ ഏഷ്യന്‍ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഇന്ത്യയിലേക്കും ചൈനയിലേക്കും ഡിസ്‌കൗണ്ട് നിരക്കില്‍ തിരിച്ചുവിട്ടു.

2022 ഫെബ്രുവരിയില്‍ മോസ്‌കോ ഉക്രെയ്നിലേക്ക് സൈന്യത്തെ അയച്ചതു മുതല്‍ ഇന്ത്യക്ക് ക്രൂഡ് ഓയിലിന്റെ പ്രധാന ഉറവിടമായി റഷ്യ മാറി. പിന്നീട് സൗദി അറേബ്യയെയും ഇറാഖിനെയും പിന്തള്ളി ക്രൂഡിന്റെ ഏറ്റവും വലിയ വിതരണക്കാരായി.

അതേസമയം, പരമ്പരാഗത അസംസ്‌കൃത എണ്ണ വിതരണക്കാരായ ഇറാഖും സൗദി അറേബ്യയും ഡിസംബര്‍ മാസത്തില്‍ ഇന്ത്യക്ക് യഥാക്രമം ഒരു ദശലക്ഷം ബിപിഡിയും 65,000 ബിപിഡിയും ക്രൂഡ് ഓയില്‍ നല്‍കി. ഡിസംബറിലെ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതി 4.44 ദശലക്ഷം ബിപിഡി ആയിരുന്നു.