image

6 April 2024 6:56 AM GMT

Oil and Gas

ഇന്ത്യയുടെ ഏഷ്യന്‍ ഡിസല്‍ കയറ്റുമതി ഇടിഞ്ഞു

MyFin Desk

ഇന്ത്യയുടെ ഏഷ്യന്‍ ഡിസല്‍ കയറ്റുമതി ഇടിഞ്ഞു
X

Summary

  • ചൈനയും ദക്ഷിണ കൊറിയയും വിപണിയില്‍ സജീവമായതാണ് കയറ്റുമതിയില്‍ ഇന്ത്യക്ക് ക്ഷീണമായത്.
  • ചെങ്കടലിലെ ഹൂതി ആക്രമണം യൂറോപ്പ് ,അമേരിക്കന്‍ കയറ്റുമതിയെ ബാധിച്ചിരുന്നു
  • യൂറോപ്പില്‍ റിഫൈനറികളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ത്യന്‍ ഡീസലിനെയാണ് കൂടുതലായി ആകര്‍ഷിക്കുന്നത്.


ഇന്ത്യയുടെ മാര്‍ച്ചിലെ ഡീസല്‍ കയറ്റുമതിയില്‍ 63 ശമതാനം ഇടിവ്. ഏഷ്യയിലെ ഡീസല്‍ വിതരണത്തില്‍ ചൈനയും ദക്ഷിണ കൊറിയയും മുന്നേറ്റം നടത്തിയതാണ് ഇന്ത്യക്ക് വിനയായത്. ഇന്ത്യന്‍ റിഫൈനര്‍മാര്‍ മാര്‍ച്ചില്‍ ഏഷ്യയിലെ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 61,000 ബാരല്‍ (ബിപിഡി) ഡീസല്‍ കയറ്റുമതി ചെയ്തിരുന്നു. ഫെബ്രുവരിയില്‍ ഇത് 163,000 ബിപിഡിയായിരുന്നെന്നാണ് എനര്‍ജി കാര്‍ഗോ ട്രാക്കര്‍ വോര്‍ടെക്‌സ പറയുന്നത്.

അതേസമയം യൂറോപ്പിലേക്കുള്ള കയറ്റുമതി മാര്‍ച്ചില്‍ 6.5 ശതമാനം ഉയര്‍ന്ന് 214,000 ബാരല്‍ ആയി. യൂറോപ്പിലെ റിഫൈനറികള്‍ക്ക് അറ്റകുറ്റപ്പണികള്‍ വര്‍ധിക്കുന്നതാണ് ഇറക്കുമതി കൂടുതലായി ആശ്രയിക്കാന്‍ കാരണം. ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ പ്രതിമാസ കയറ്റുമതി വ്യത്യസ്തമാണ്. 2023 ഏപ്രിലില്‍ പ്രതദിനം 11,000 ബാരല്‍ മുതല്‍ ഓഗസ്റ്റില്‍ 189,000 ബാലരല്‍ വരെ വ്യത്യാസമുണ്ട്.

2023-24ല്‍ ഏഷ്യയിലേക്കുള്ള ശരാശരി പ്രതിമാസ ഡീസല്‍ കയറ്റുമതി 92,000 ബിപിഡി ആയിരുന്നു. യൂറോപ്പിലേക്കുള്ള ഡീസല്‍ വിതരണം കൂടുതല്‍ സ്ഥിരതയുള്ളതാണ്, 2023-24ല്‍ ശരാശരി 222,000 ബിപിഡി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ട് മാസങ്ങളിലൊഴികെ 200,000 ബിപിഡിക്ക് മുകളിലാണ് കയറ്റുമതി.

ജനുവരിയില്‍, ചെങ്കടലിലെ ഹൂതി ആക്രമണത്തെത്തുടര്‍ന്ന്, സൂയസ് കനാല്‍ ഒഴിവാക്കാനും കേപ് ഓഫ് ഗുഡ് ഹോപ്പ് വഴിയുള്ള ബദല്‍ ദീര്‍ഘദൂര പാത സ്വീകരിക്കാനും കപ്പലുകള്‍ നിര്‍ബന്ധിതരായിരുന്നു. ഇതേത്തുടര്‍ന്ന് കയറ്റുമതി പ്രതിദിനം 56,000 ആയി കുറഞ്ഞു. എന്നാല്‍ ഫെബ്രുവരിയില്‍ കയറ്റുമതി അതിവേഗം വീണ്ടെടുത്തു. ആക്രമണ സാധ്യത മുന്‍ നിര്‍ത്തി യൂറോപ്യന്‍ ആമേരിക്കന്‍ വിപണികളിലേക്കുള്ള 380,000 ബാരല്‍ റിഫൈഡ് ഉല്‍പ്പന്നങ്ങള്‍ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴിയാണ് തിരിച്ച് വിട്ടത്.

ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ ശുദ്ധീകരിച്ച ഉല്‍പ്പന്നങ്ങളുടെ മൊത്തം കയറ്റുമതിയും മാര്‍ച്ചില്‍ 15 ശതമാനം കുറഞ്ഞ് 332,000 ബാലരായി. യൂറോപ്പിലേക്കുള്ള കയറ്റുമതി മാര്‍ച്ചില്‍ 4.5 ശതമാനം ഇടിഞ്ഞ് 319,000 ബാരലിലെത്തി. ചെങ്കടല്‍ സംഘര്‍ഷം കാരണം, യൂറോപ്പിലേക്കുള്ള ചില ശുദ്ധീകരിച്ച ഉല്‍പ്പന്ന കയറ്റുമതി ജനുവരിയില്‍ ഏഷ്യയിലേക്ക് തിരിച്ചുവിട്ടിരുന്നു. യൂറോപ്പിലേക്കുള്ള ശുദ്ധീകരിച്ച ഉല്‍പ്പന്ന വിതരണം ജനുവരിയില്‍ 141,000 ബാരലായി ആയി കുറഞ്ഞപ്പോള്‍ ഏഷ്യയിലേക്കുള്ള അളവ് 382 ബാരലായി ഉയര്‍ന്നു.