image

26 Aug 2024 11:26 AM IST

Oil and Gas

റഷ്യന്‍ ക്രൂഡ് ഇറക്കുമതി ഇന്ത്യ ഉയര്‍ത്തി

MyFin Desk

റഷ്യന്‍ ക്രൂഡ് ഇറക്കുമതി ഇന്ത്യ ഉയര്‍ത്തി
X

Summary

  • ഉയര്‍ന്ന ലഭ്യതയും ഡിസ്‌കൗണ്ടുകളുമാണ് ഇന്ത്യ റഷ്യന്‍ ക്രൂഡ് ഇറക്കുമതി വര്‍ധിപ്പിക്കുന്നത്
  • 4.6 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന റഷ്യന്‍ ക്രൂഡ് ജൂണ്‍മാസത്തിലിറങ്ങി
  • എന്നാല്‍ മറ്റുള്ള രാജ്യങ്ങളില്‍നിന്ന് റഷ്യ ക്രൂഡ് വ്യാപാരത്തില്‍ കടുത്ത മത്സരം നേരിടേണ്ടി വരും


സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ജൂണ്‍ പാദത്തില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത് 14.7 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയില്‍. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനം കൂടുതലായിരുന്നു. ഉയര്‍ന്ന ലഭ്യതയും റഷ്യന്‍ ക്രൂഡിനോടുള്ള ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന താല്‍പ്പര്യവും ഇതിന് കാരണമാണ്.

4.6 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന റഷ്യന്‍ ക്രൂഡ് ജൂണ്‍ മാസത്തില്‍ മാത്രമിറങ്ങി. എന്നാല്‍ ഇത് മെയ് മാസത്തിലെ 5.8 ബില്യണ്‍ ഡോളറിനേക്കാള്‍ കുറവാണ്, വാണിജ്യ വകുപ്പില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു.

ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ ക്രൂഡ് ഇറക്കുമതിയില്‍ റഷ്യയുടെ 36.6 ശതമാനം വിഹിതം, കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 35.8 ശതമാനത്തില്‍ നിന്ന് ചെറുതായി ഉയര്‍ന്നു. ഏപ്രിലിലെ 32.5 ശതമാനത്തില്‍ നിന്ന് മെയ് മാസത്തില്‍ 36.6 ശതമാനമായും ജൂണില്‍ 41.2 ശതമാനമായും വര്‍ധിച്ചു.

ബ്രെന്റ് ക്രൂഡ് വില ബാരലിന് 81 ഡോളറിന് മുകളില്‍ തുടര്‍ന്നാല്‍ 2025 സാമ്പത്തിക വര്‍ഷത്തിലെ ക്രൂഡ് ഓയില്‍ വാങ്ങുന്നത് റഷ്യയിലേക്ക് ചായ്വ് തുടരുമെന്നാണ് സൂചന.

ആദ്യ പാദത്തില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി 22.3 ശതമാനം ഉയര്‍ന്ന് 40.2 ബില്യണ്‍ ഡോളറായി. ഇത് കഴിഞ്ഞ വര്‍ഷത്തെ ആദ്യപാദത്തിലെ 33 ബില്യണ്‍ ഡോളറില്‍ നിന്ന് 40.2 ബില്യണായി.

റഷ്യന്‍ റിഫൈനര്‍മാര്‍ ആഭ്യന്തര ഇന്ധന ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുമ്പോഴും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വരും മാസങ്ങളില്‍ ഉയരുമെന്ന് വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു.

എന്നിരുന്നാലും, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ക്രൂഡ് സപ്ലൈകളില്‍ നിന്ന് റഷ്യന്‍ കയറ്റുമതിക്ക് കടുത്ത മത്സരം നേരിടേണ്ടിവരും.

ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെങ്കിലും, ലണ്ടന്‍ ആസ്ഥാനമായുള്ള കമ്മോഡിറ്റി ഡാറ്റ അനലിറ്റിക്സ് പ്രൊവൈഡര്‍ വോര്‍ടെക്സ ലഭ്യമാക്കിയ കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ ഇറക്കുമതിയില്‍ റഷ്യന്‍ ക്രൂഡിന്റെ പങ്ക് ജൂലൈയില്‍ 40 ശതമാനമായിരുന്നു.

ഡിസ്‌കൗണ്ടുകളുടെ അളവ് സ്ഥിരമായി തുടരുന്നത് റഷ്യന്‍ എണ്ണയുടെ ഇറക്കുമതിക്ക് കാരണമാണ്.