image

16 Jan 2024 5:21 AM GMT

Oil and Gas

ക്രൂഡ് ഓയിലിന്‍റെ വിന്‍ഡ്‍ഫാള്‍ നികുതി വെട്ടിക്കുറച്ചു

MyFin Desk

windfall tax on crude oil has been cut
X

Summary

ജനുവരി 16 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തിൽ വരുന്നത്


ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ വിൻഡ്‌ഫോൾ നികുതി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. ടണ്ണിന് 2,300 രൂപ എന്നതില്‍ നിന്ന് 1,700 രൂപയായാണ് നികുതി കുറച്ചത്. രണ്ടാഴ്ച കാലയളവിലെ ശരാശരി എണ്ണവിലയെ അടിസ്ഥാനമാക്കി ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ‍‍ര്‍ക്കാര്‍ നികുതി നിരക്കുകൾ അവലോകനം ചെയ്യുകയും ആവശ്യമെങ്കില്‍ പുതുക്കുകയും ചെയ്യുന്നുണ്ട്.

സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി (SAED) എന്ന രൂപത്തിലാണ് കയറ്റുമതിക്കുള്ള ഈ നികുതി ചുമത്തുന്നത്. ഡീസൽ, പെട്രോൾ, ജെറ്റ് ഇന്ധനം അഥവാ എടിഎഫ് എന്നിവയുടെ കയറ്റുമതിക്കുള്ള വിന്‍ഡ്‍ഫാള്‍ നികുതി പൂജ്യത്തില്‍ തന്നെ നിലനിര്‍ത്തുകയാണെന്നും ഔദ്യോഗിക അറിയിപ്പ് വ്യക്തമാക്കുന്നു.

ജനുവരി 16 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തിൽ വരുന്നത്. 2022 ജൂലൈ 1നാണ് ഇന്ത്യ ആദ്യമായി വിന്‍ഡ്‍ഫാള്‍ ടാക്സ് ഏര്‍പ്പെടുത്തി തുടങ്ങിയത്.