image

19 March 2024 11:54 AM GMT

Oil and Gas

ആഭ്യന്തര ഉത്പാദനത്തിൽ വർദ്ധനവ് : എൽഎൻജി ഇറക്കുമതി കുറയും

MyFin Desk

lng imports will decrease
X

Summary

  • 2026 ൽ ഇറക്കുമതി 45 ശതമാനമായി കുറയും
  • എൽഎൻജി വില വർദ്ധിക്കാൻ പകർച്ചാവ്യാധി,ഭൗമരാഷ്ട്രീയ സാഹചര്യം എന്നിവ കാരണമായി


പ്രാദേശിക ഉത്പാദനം വർദ്ധിക്കുന്നതോടെ പ്രകൃതിവാതകത്തിന്റേയും പ്രത്യേകിച്ച് എൽഎൻജിയുടേയും ഇറക്കുമതി 2026 സാമ്പത്തിക വർഷത്തോടെ 45 ശതമാനമായി കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ആഭ്യന്തര പ്രകൃതിവാതക ഉത്പാദനം വർദ്ധിച്ചതോടെ 2021 സാമ്പത്തിക വർഷത്തിൽ 53 ശതമാനമായിരുന്ന എൽഎൻജി (ദ്രവീകൃത പ്രകൃതിവാതകം) ഇറക്കുമതി കഴിഞ്ഞ മൂന്ന് വർഷമായി ക്രമേണ കുറഞ്ഞു. അത് തുടരുമെന്നും പ്രതീക്ഷിക്കുന്നു. 2026 സാമ്പത്തിക വർഷത്തോടെ ഇത് 45 ശതമാനമാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഗാർഹിക വാതക ഉത്പാദനത്തിലെ ഗണ്യമായ വളർച്ചയും പ്രകൃതിവാതകത്തിന്റെ ഉയർന്ന ആവശ്യകതയെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2020 വരെ പ്രകൃതിവാതക ഉപഭോഗത്തിൽ സ്ഥിരമായ വളർച്ചയുണ്ടായി. എന്നിരുന്നാലും പകർച്ചാവ്യാധി,ഭൗമരാഷ്ട്രീയ സാഹചര്യം എന്നിവ കാരണം ഇറക്കുമതി ചെയ്ത എൽഎൻജി വില കുത്തനെ വർദ്ധിച്ചിരുന്നു. ഈ സാഹചര്യത്തിൽ 2021-23 സാമ്പത്തിക വർഷം മുതൽ പ്രകൃതിവാതകത്തിന്റെ ആവശ്യം കുറഞ്ഞു. 2024 സാമ്പത്തിക വർഷം രാജ്യം എക്കാലത്തെയും ഉയർന്ന വാതക ഉപഭോഗം രേഖപ്പെടുത്താൻ സാധ്യതയുണ്ട്.

രാസവളങ്ങൾ,നഗര വാതക വിതരണം,വൈദ്യുതി,റിഫൈനറികൾ,പെട്രോകെമിക്കൽസ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2030 ഓടെ പ്രാഥമിക ഊർജ മിശ്രിതത്തിൽ പ്രകൃതി വാതകത്തിന്റെ പങ്ക് നിലവിലെ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആഭ്യന്തര ഉത്പാദനം കുറയുന്നതിനാൽ മുൻകാലങ്ങളിൽ ഉയർന്ന ഇറക്കുമതിയെ ആശ്രയിച്ചിരുന്നെങ്കിലും 2022 സാമ്പത്തിക വർഷം മുതൽ ആഭ്യന്തര ഉത്പാദനത്തിലെ ഗണ്യമായ വളർച്ചയും 2024,2025 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന വർദ്ധനവും ഇറക്കുമതി കുറയുമെന്ന പ്രതീക്ഷ നൽകുന്നു.