image

11 Dec 2022 6:12 AM GMT

Oil and Gas

ഇന്ത്യയിലേക്കുള്ള ക്രൂഡ് ഇറക്കുമതി, റഷ്യ ഒന്നാമത്

MyFin Desk

ഇന്ത്യയിലേക്കുള്ള ക്രൂഡ് ഇറക്കുമതി, റഷ്യ ഒന്നാമത്
X

Summary

ഈ വര്‍ഷം മാര്‍ച്ച് 31ലെ കണക്കുകള്‍ നോക്കിയാല്‍ രാജ്യത്തെ ആകെ ക്രൂഡ് ഇറക്കുമതിയുടെ 0.2 ശതമാനം മാത്രമാണ് റഷ്യയില്‍ നിന്നും ഉണ്ടായിരുന്നത്.


ഡെല്‍ഹി: നവംബറില്‍ രാജ്യത്തേക്ക് ഏറ്റവുമധികം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തത് റഷ്യയില്‍ നിന്നുമാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് മാസത്തെ കണക്കുകള്‍ നോക്കിയാല്‍ റഷ്യയില്‍ നിന്നാണ് കൂടുതല്‍ ബാരലുകള്‍ വന്നതെന്നും, ഇറാഖിനേയും സൗദിയേയും പിന്നിലാക്കിയെന്നും കാര്‍ഗോ ട്രാക്കിംഗ് കമ്പനിയായ വോര്‍ട്ടക്‌സയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ വര്‍ഷം മാര്‍ച്ച് 31ലെ കണക്കുകള്‍ നോക്കിയാല്‍ രാജ്യത്തെ ആകെ ക്രൂഡ് ഇറക്കുമതിയുടെ 0.2 ശതമാനം മാത്രമാണ് റഷ്യയില്‍ നിന്നും ഉണ്ടായിരുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം ശക്തമായിരുന്ന സമയത്ത് റഷ്യയില്‍ നിന്നുള്ള എണ്ണ ഉപരോധിക്കുക എന്ന മറ്റ് രാജ്യങ്ങളുടെ നയത്തിന് ഒപ്പം തന്നെയായിരുന്നു ഇന്ത്യ. ശേഷം ഇതില്‍ ചില ഇളവുകള്‍ വരുത്തുകയും റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി വര്‍ധിപ്പിക്കുകയുമായിരുന്നു.

ഈ വര്‍ഷം നവംബര്‍ ആയപ്പോഴേയ്ക്കും ഇത് 9.09 ലക്ഷം ബാരലായി ഉയര്‍ന്നുവെന്ന് വോര്‍ട്ടെക്‌സ റിപ്പോര്‍ട്ടിലുണ്ട്. നവംബറില്‍ ഇറാഖില്‍ നിന്നും 8.61 ലക്ഷം ബാരലും, സൗദിയില്‍ നിന്നും 5.0 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലുമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. നിലവിലെ സ്ഥിതി കണക്കാക്കിയാല്‍ ഡിസംബറിലും ഇന്ത്യയിലേക്ക് ഏറ്റവുമധികം ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്നത് റഷ്യയില്‍ നിന്നുമായിരിക്കും.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വെറും 36,255 ബാരല്‍ ക്രൂഡ് ഓയില്‍ മാത്രമാണ് റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഈ വര്‍ഷം ജനുവരിയിലും. ഫെബ്രുവരിയിലും റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്തില്ല. എന്നാല്‍ മാര്‍ച്ചില്‍ പുനരാരംഭിക്കുകയായിരുന്നു.