4 Dec 2022 3:56 PM GMT
Summary
സൗദി അറേബ്യയുടെ ഉല്‍പാദനത്തില്‍ അഞ്ചു ലക്ഷം ബാരലിന്റെ കുറവാണ് രേഖപ്പെടുത്തിയത്
കഴിഞ്ഞ മാസം ഒപെക് കൂട്ടായ്മയിലെ രാജ്യങ്ങളുടെ എണ്ണ ഉല്‍പാദനത്തില്‍ 710000 ബാരലുകളുടെ പ്രതിദിന ഉല്‍പാദന കുറവ് രേഖപ്പെടുത്തി. ഒപെക് കൂട്ടായ്മ തന്നെയാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ആഗോള വിപണിയിലെ വിലയിടിവ് തടയാനായി എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ മുന്‍പ് ഒപെക് കൂട്ടായ്മ തീരുമാനമെടുത്തിരുന്നു.
ഒപെക് രാജ്യങ്ങളിലെ എണ്ണയുല്‍പാദനം കഴിഞ്ഞ നവംബറില്‍ മാത്രം പ്രതിദിനം 29.01 ദശലക്ഷം ബാരലായാണ് കുറഞ്ഞിരിക്കുന്നത്. തൊട്ടുമുന്‍പത്തെ മാസത്തെ അപേക്ഷിച്ച് 710000 ബാരലിന്റെ കുറവാണിത്.
പ്രതിദിന ഉത്പാദനത്തില്‍ ഇരുപത് ലക്ഷം ബാരല്‍ അളവില്‍ കുറവ് വരുത്താനാണ് തീരുമാനം. ഒപെക് കൂട്ടായ്മയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരായ സൗദി അറേബ്യയുടെ ഉല്‍പാദനത്തില്‍ അഞ്ചു ലക്ഷം ബാരലിന്റെ കുറവാണ് നവംബറില്‍ രേഖപ്പെടുത്തിയത്. എങ്കിലും കൂട്ടായ്മയുടെ തീരുമാനം നവംബറില്‍ പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടില്ല.