image

16 Dec 2022 7:06 AM GMT

Oil and Gas

10,000 കോടി രൂപ സമാഹരിക്കാനൊരുങ്ങി എച്ച്പിസിഎല്‍

MyFin Desk

Hindustan Petroleum
X


ഡെല്‍ഹി: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ (എച്ച്പിസിഎല്‍) ആഭ്യന്തര വിപണിയില്‍ നിന്നോ വിദേശ വിപണിയില്‍ നിന്നോ 10,000 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. എണ്ണ ശുദ്ധീകരണം, വിപണി പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായുള്ള ഫണ്ടിനു വേണ്ടിയാണിതെന്ന് കമ്പനി വ്യക്തമാക്കുന്നു.

സെക്വേര്‍ഡ് അല്ലെങ്കില്‍ അണ്‍ സെക്വേഡ് റെഡീമബിള്‍ നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍, ബോണ്ടുകള്‍,എന്നീ വഴികളിലൂടെ ആഭ്യന്തര വിപണിയില്‍ നിന്നോ വിദേശ വിപണിയില്‍ നിന്നോ പണം സമാഹരിക്കാനുള്ള അനുമതി ബോര്‍ഡ് നല്‍കിയിട്ടുണ്ടെന്നും കമ്പനിയുടെ മൊത്തം കടമെടുപ്പ് ശേഷിയുടെ ഭാഗമാണിതെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കുന്നു.

എച്ച്പിസിഎല്‍ ഡിബഞ്ചറുകളുടെ പ്രൈവറ്റ് പ്ലേസ്മെന്റിലൂടെ 750 കോടി രൂപ സമാഹരിച്ചിരുന്നു. ഇത് കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ തിരിച്ചടവിനും, മൂലധനച്ചെലവുകള്‍ക്കുമായുമാണ് സമാഹരിച്ചത്.പത്ത് വര്‍ഷ കാലാവധിയിലുള്ള ഈ ഡിബഞ്ചറുകളുടെ കൂപ്പണ്‍ നിരക്ക് 7.54 ശതമാനമാണ്.