1 Jan 2023 11:10 AM GMT
പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് യു.എ.ഇയില്‍ ഈ മാസം പെട്രോള്‍ വിലയില്‍ ഗണ്യമായ കുറവുണ്ടാകും. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ലിറ്ററിന് പതിനഞ്ചു ശതമാനത്തിലേറെയാണ് നിരക്കില്‍ കുറവുണ്ടാവുക.
അന്താരാഷ്ട്ര എണ്ണവിലയുടെ ഏറ്റ വിത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ മാസത്തെയും തോത് കണക്കാക്കിയാണ് യു.എ.ഇയിലെ എണ്ണവില നിശ്ചയിക്കുന്നത്. സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് ഇന്ന് 52 ഫില്‍സിന്റെ കുറവാണ് ഈ മാസം ഉണ്ടായിട്ടുള്ളത്. രണ്ട് ദിര്‍ഹം 78 ഫില്‍സായിരിക്കും ഒരു ലിറ്റര്‍ പെട്രോളിന്റെ ഈ മാസത്തെ പുതുക്കിയ നിരക്ക്. ഡിസംബറിലെ വിലയുമായി താരതമ്യം ചെയ്താല്‍ 15.7 ശതമാനത്തിന്റെ കുറവാണ് സൂപ്പര്‍ 98 പെട്രോളിന് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
അതേ സമയം, സൂപ്പര്‍ 95 പെട്രോള്‍ ലിറ്ററിന് 2.67 ദിര്‍ഹമായിരിക്കും പുതിയവര്‍ഷത്തിലെ ആദ്യമാസത്തെ നിരക്ക്. മുന്‍ മാസത്തെ അപേക്ഷിച്ച് ഏകദേശം 16 % ത്തിന്റെ കുറവാണിത് കാണിക്കുന്നത്.
ഈ മാസം ഇ-പ്ലസ് പെട്രോളിനും 16 ശതമാനത്തിലധികം വിലക്കിഴിവാണുള്ളത്. 2.59 ദിര്‍ഹമാണ് ഇ-പ്ലസ് പെട്രോളിന്റെ ഈ മാസത്തെ വില.
കൂടാതെ, ഡീസല്‍ വിലയിലും ഈ മാസം ആനുപാതിക കുറവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് 11 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ജനുവരിയില്‍ രേഖപ്പെടുത്തിയത്. ഉക്രൈനില്‍ യുദ്ധം ആരംഭിച്ചതോടെയാണ് കഴിഞ്ഞ വര്‍ഷമാദ്യം രാജ്യത്തെ ഇന്ധനവില വര്‍ധിച്ചിരുന്നത്. പുതിയ നിരക്ക് സാധാരണക്കാരായ പ്രവാസികള്‍ക്കാണ് ഏറെ ആശ്വാസമാകുക