21 March 2023 6:47 AM GMT
Summary
- നേരത്തെ, മാര്‍ച്ച് നാലിന്, ഡീസല്‍ കയറ്റുമതിയുടെ വിന്‍ഡ് ഫാള്‍ ടാക്‌സ് ലിറ്ററിന് 0.50 രൂപ എന്ന നിരക്കിലേക്ക് കേന്ദ്രം കുറച്ചിരുന്നു.
ഡെല്‍ഹി: പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ വിന്‍ഡ്ഫാള്‍ ടാക്‌സ് ടണ്ണിന് 4,400 രൂപയില്‍ നിന്ന് 3,500 രൂപയായി കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഡീസലിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 0.50 രൂപയില്‍ നിന്ന് ഒരു രൂപയായി ഉയര്‍ത്തി.
പെട്രോളിനും ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിനുമുള്ള (എടിഎഫ്) കയറ്റുമതി തീരുവ ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിരക്കുകള്‍ മാര്‍ച്ച് 21 മുതല്‍ പ്രാബല്യത്തില്‍ വരും. മാര്‍ച്ചില്‍ ഇത് രണ്ടാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്.
നേരത്തെ, മാര്‍ച്ച് നാലിന്, ഡീസല്‍ കയറ്റുമതിയുടെ വിന്‍ഡ് ഫാള്‍ ടാക്‌സ് ലിറ്ററിന് 0.50 രൂപ എന്ന നിരക്കിലേക്ക് കേന്ദ്രം കുറച്ചിരുന്നു. ഇത് എക്കാലത്തെയും താഴ്ന്ന നിരക്കാണ്. അസംസ്‌കൃത എണ്ണയുടെ തീരുവ ടണ്ണിന് 4,350 രൂപയില്‍ നിന്ന് 4,400 രൂപയായി ഉയര്‍ത്തി.
ആഭ്യന്തര വിപണിയില്‍ ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കും ഡീസല്‍, ഗ്യാസോലിന്‍ എന്നിവയുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തീരുമാനം സ്വകാര്യ കമ്പനികളുള്‍പ്പടയുള്ള റിഫൈനറികളെ സംബന്ധിച്ച് നിരാശജനകമാണ്. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്ന് ഇന്ധനം ഇറക്കുമതി ചെയുന്നത് നിര്‍ത്തിയ യൂറോപ് ഉള്‍പ്പെടയുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനെയാണ് ഇത് ബാധിക്കുന്നത്.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യ, കഴിഞ്ഞ വര്‍ഷം ഇന്ധന കയറ്റുമതിക്ക് വിന്‍ഡ്ഫാള്‍ ടാക്‌സ് ചുമത്തുകയും കമ്പനികള്‍ അവരുടെ ഗ്യാസോലിന്‍ കയറ്റുമതിയുടെ 50 ശതമാനം ഡീസല്‍ കയറ്റുമതിയുടെ 30 ശതമാനം എന്നിവ ആഭ്യന്തരമായി വില്‍ക്കണമെന്ന് നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31 വരെയായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.വിന്‍ഡ്ഫാള്‍ നികുതിയില്‍ കുറവ് വരുത്തി കേന്ദ്രം