image

15 Oct 2022 12:02 AM GMT

Oil and Gas

ബിപിസിഎൽ ഔട്ട് ലെറ്റുകളിൽ ഇവി ചാർജിങ് സൗകര്യം വരുന്നു

MyFin Desk

ബിപിസിഎൽ  ഔട്ട് ലെറ്റുകളിൽ ഇവി ചാർജിങ് സൗകര്യം വരുന്നു
X

Summary

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്  അവരുടെ 7,000 ഔട്ട്ലെറ്റുകളിൽ ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയുന്ന സംവിധാനം കൊണ്ടുവരും. ഔട്ലെറ്റുകളെ ഒന്നിലധികം ഇന്ധന ഓപ്ഷനുകൾ നൽകുന്ന എനർജി സ്റ്റേഷനുകളാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ ബാംഗ്ലൂർ- ചെന്നൈ, ബാംഗ്ലൂർ - മൈസൂർ- കൂർഗ് ഹൈവെ എന്നിവിടങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്കായുള്ള ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. നിലവിൽ 9  സ്റ്റേഷനുകളിലാണ് ചാർജറുകൾ സ്ഥിതി ചെയുന്നത്.  രാജ്യത്തെ പ്രധാന നഗരങ്ങളെ  ബന്ധിപ്പിക്കുന്ന എല്ലാ പ്രധാന ദേശീയ പാതകളിലുമുള്ള പമ്പുകളിൽ ഇ വി ചാർജിങ് സ്റ്റേഷനുകൾ കൊണ്ടുവരുന്നതിനാണ് ബിപിസിഎൽ […]


ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് അവരുടെ 7,000 ഔട്ട്ലെറ്റുകളിൽ ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയുന്ന സംവിധാനം കൊണ്ടുവരും. ഔട്ലെറ്റുകളെ ഒന്നിലധികം ഇന്ധന ഓപ്ഷനുകൾ നൽകുന്ന എനർജി സ്റ്റേഷനുകളാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തിൽ ബാംഗ്ലൂർ- ചെന്നൈ, ബാംഗ്ലൂർ - മൈസൂർ- കൂർഗ് ഹൈവെ എന്നിവിടങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്കായുള്ള ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. നിലവിൽ 9 സ്റ്റേഷനുകളിലാണ് ചാർജറുകൾ സ്ഥിതി ചെയുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന എല്ലാ പ്രധാന ദേശീയ പാതകളിലുമുള്ള പമ്പുകളിൽ ഇ വി ചാർജിങ് സ്റ്റേഷനുകൾ കൊണ്ടുവരുന്നതിനാണ് ബിപിസിഎൽ പദ്ധതിയിടുന്നത്.