image

19 July 2022 7:20 AM GMT

Oil and Gas

ഇന്ത്യയിലേക്കുള്ള എല്‍എന്‍ജി വിതരണത്തില്‍ വീഴ്ച വരുത്തി റഷ്യ

MyFin Desk

ഇന്ത്യയിലേക്കുള്ള എല്‍എന്‍ജി വിതരണത്തില്‍ വീഴ്ച വരുത്തി റഷ്യ
X

Summary

ഇന്ത്യയിലേക്കുള്ള എല്‍എന്‍ജി സപ്ലൈയില്‍ വീഴ്ച വരുത്തി റക്ഷ്യ. റഷ്യന്‍ ഗ്യാസ് ഉത്പാദകരായ ഗാസ്‌പ്രോമിന്റെ സിംഗപൂര്‍ ആസ്ഥാനമായ കമ്പനിയുമായി ഇന്ത്യന്‍ കമ്പനി ഗെയ്ല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. 2.85 ദശലക്ഷം ടണ്‍ ദ്രവീക്രത പ്രകൃതി വാതകം നല്‍കാമെന്നായിരുന്നു ഗെയ്‌ലുമായുള്ള കരാര്‍. ഉപരോധത്തെ തുടര്‍ന്ന് ജൂണ്‍ മുതല്‍ അഞ്ച് കാര്‍ഗോ എല്‍ എന്‍ ജി എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വീഴ്ച വരുത്തിയ അഞ്ച് കപ്പല്‍ എല്‍എന്‍ജി എന്ന് എത്തിക്കാനാവുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതേ […]


ഇന്ത്യയിലേക്കുള്ള എല്‍എന്‍ജി സപ്ലൈയില്‍ വീഴ്ച വരുത്തി റക്ഷ്യ. റഷ്യന്‍ ഗ്യാസ് ഉത്പാദകരായ ഗാസ്‌പ്രോമിന്റെ സിംഗപൂര്‍ ആസ്ഥാനമായ കമ്പനിയുമായി ഇന്ത്യന്‍ കമ്പനി ഗെയ്ല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. 2.85 ദശലക്ഷം ടണ്‍ ദ്രവീക്രത പ്രകൃതി വാതകം നല്‍കാമെന്നായിരുന്നു ഗെയ്‌ലുമായുള്ള കരാര്‍. ഉപരോധത്തെ തുടര്‍ന്ന് ജൂണ്‍ മുതല്‍ അഞ്ച് കാര്‍ഗോ എല്‍ എന്‍ ജി എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വീഴ്ച വരുത്തിയ അഞ്ച് കപ്പല്‍ എല്‍എന്‍ജി എന്ന് എത്തിക്കാനാവുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്ന് ഗെയ്ല്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നീവിടങ്ങളില്‍ നിന്ന് ഇറക്കുമതിക്ക് ശ്രമം നടത്തി വരികയാണ്.

യൂറോപിലേക്ക് റഷ്യന്‍ ഗ്യാസ് വിതരണം ചെയ്യുന്നതടക്കം 30 കമ്പനികള്‍ക്ക് റഷ്യ ഈയിടെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിന് തിരച്ചടിയായിട്ടാണ് ഈ നീക്കം.

ഉപരോധം മൂലം കരാറിലെ വ്യവസ്ഥകള്‍ പൂര്‍ത്തിയാകുന്നതിന് കഴിയുന്നില്ലെന്നാണ് സിംഗപൂര്‍ കമ്പനി പറയുന്നത്. അതിനാല്‍ ഗെയില്‍ നിയമ നടപടികളിലേക്ക് നീങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കരാറില്‍ വിതരണത്തെ ക്രമാനുഗതമായി വര്‍ധിപ്പിച്ചു 2022 ല്‍ 2 .5 ദശലക്ഷം ടണ്‍ വിതരണ ചെയ്യുമെന്നും, 2023 ല്‍ 2.85 ദശലക്ഷം ടണ്‍ ആക്കി ഉയര്‍ത്തുമെന്നും ധാരണയായിരുന്നു.