image

6 July 2022 3:10 AM GMT

Startups

സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപ സാദ്ധ്യതകൾ തേടി ഗെയില്‍

PTI

സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപ സാദ്ധ്യതകൾ തേടി ഗെയില്‍
X

Summary

ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സ്ഥാപനമായ ഗെയില്‍ (ഇന്ത്യ) കേന്ദ്രീകൃത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുമെന്നും ഇതിനായി സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ തേടുമെന്നും അറിയിച്ചു. ഗെയിലിന്റെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ 'പങ്ഖ്' (Pankh) വഴിയാണ് നിക്ഷേപം നടത്തുക. പ്രകൃതിവാതകം, പെട്രോകെമിക്കല്‍സ്, ഊര്‍ജം, പ്രോജക്ട് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ്, ഇലക്ട്രിക് മൊബിലിറ്റി, ജൈവവള വിപണനം, നാനോ മെറ്റീരിയലുകള്‍, ഐഒടി, ഡാറ്റാ മൈനിംഗ്, പരിസ്ഥിതി എന്നിവ ഉള്‍പ്പെടുന്ന കേന്ദ്രീകൃത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് നിക്ഷേപ […]


ഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ സ്ഥാപനമായ ഗെയില്‍ (ഇന്ത്യ) കേന്ദ്രീകൃത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുമെന്നും ഇതിനായി സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ തേടുമെന്നും അറിയിച്ചു. ഗെയിലിന്റെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ 'പങ്ഖ്' (Pankh) വഴിയാണ് നിക്ഷേപം നടത്തുക.

പ്രകൃതിവാതകം, പെട്രോകെമിക്കല്‍സ്, ഊര്‍ജം, പ്രോജക്ട് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ്, ഇലക്ട്രിക് മൊബിലിറ്റി, ജൈവവള വിപണനം, നാനോ മെറ്റീരിയലുകള്‍, ഐഒടി, ഡാറ്റാ മൈനിംഗ്, പരിസ്ഥിതി എന്നിവ ഉള്‍പ്പെടുന്ന കേന്ദ്രീകൃത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ തേടുന്നതെന്ന് സ്ഥാപനം പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്രീകൃത മേഖലകളുടെ വിശദാംശങ്ങള്‍ ഗെയിലിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഗെയിലില്‍ നിന്നുള്ള ഇക്വിറ്റി നിക്ഷേപത്തില്‍ താല്‍പ്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗെയില്‍ വെബ്സൈറ്റിലെ 'ഗെയില്‍ പങ്ഖ്' എന്ന ലിങ്ക് വഴി അപേക്ഷിക്കാം.

നിലവിലെ അഭ്യര്‍ത്ഥന റൗണ്ട് 2022 ജൂലൈ 31 വരെ തുറന്നിരിക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.