image

23 Jun 2022 3:25 AM

Corporates

ഹൈഡ്രജന്‍ മേഖല 150 ബില്യണ്‍ ഡോളർ നിക്ഷേപം ആകർഷിക്കും: റിലയന്‍സ് ന്യൂ എനര്‍ജി

MyFin Desk

ഹൈഡ്രജന്‍ മേഖല 150 ബില്യണ്‍ ഡോളർ നിക്ഷേപം ആകർഷിക്കും: റിലയന്‍സ് ന്യൂ എനര്‍ജി
X

Summary

ഡെല്‍ഹി: ഹൈഡ്രജന്‍ മേഖലയില്‍ ഇന്ത്യ വലിയ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നുവെന്നും, 150 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ന്യൂ എനര്‍ജി പ്രസിഡന്റ് കപില്‍ മഹേശ്വരി പറഞ്ഞു. ഇപ്പോള്‍ തന്നെ ഹൈഡ്രജന്‍ മേഖലയില്‍ ഇന്ത്യയ്ക്ക് 6-7 ദശലക്ഷം ടണ്ണിന്റെ വിപണിയാണുള്ളത്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ വ്യവസായത്തിന് ശേഷിയുണ്ടെന്നും കപില്‍ മഹേശ്വരി ബ്ലൂംബര്‍ഗ് എന്‍ഇഎഫ് ഉച്ചകോടിയില്‍ പറഞ്ഞു. നേരത്തെ 'ഇന്ത്യയുടെ ഹൈഡ്രജന്‍ ഓപ്പര്‍ച്യുനിറ്റി' എന്ന വിഷയത്തെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍, ഇന്ത്യയില്‍ ഹൈഡ്രജന്റെ ആവശ്യം […]


ഡെല്‍ഹി: ഹൈഡ്രജന്‍ മേഖലയില്‍ ഇന്ത്യ വലിയ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നുവെന്നും, 150 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ന്യൂ എനര്‍ജി പ്രസിഡന്റ് കപില്‍ മഹേശ്വരി പറഞ്ഞു. ഇപ്പോള്‍ തന്നെ ഹൈഡ്രജന്‍ മേഖലയില്‍ ഇന്ത്യയ്ക്ക് 6-7 ദശലക്ഷം ടണ്ണിന്റെ വിപണിയാണുള്ളത്. ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ വ്യവസായത്തിന് ശേഷിയുണ്ടെന്നും കപില്‍ മഹേശ്വരി ബ്ലൂംബര്‍ഗ് എന്‍ഇഎഫ് ഉച്ചകോടിയില്‍ പറഞ്ഞു.

നേരത്തെ 'ഇന്ത്യയുടെ ഹൈഡ്രജന്‍ ഓപ്പര്‍ച്യുനിറ്റി' എന്ന വിഷയത്തെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍, ഇന്ത്യയില്‍ ഹൈഡ്രജന്റെ ആവശ്യം സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ "പിഴയും, നികുതികളും" അടക്കം നടപടികൾ സ്വീകരിക്കണമെന്ന് വ്യവസായികൾ പറഞ്ഞു. കാര്‍ബണ്‍ നികുതികളും, പിഴ നികുതികളും, മറ്റ് നിബന്ധനകളും ഏര്‍പ്പെടുത്തി ഹൈഡ്രജന്റെ ആവശ്യം സൃഷ്ടിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന് മഹേശ്വരി പറഞ്ഞു.

സര്‍ക്കാര്‍ ഇത്തരം പോളിസികള്‍ കൊണ്ടുവരുന്നതോടെ ഇതിലുള്ള അനിശ്ചിതത്വം നീങ്ങിപ്പോകും. താന്‍ നിക്ഷേപിക്കുന്ന മേഖലകളിലുള്ള നിയമങ്ങളെപ്പറ്റി നിക്ഷേപകന് വ്യക്തത ഉണ്ടായിരിക്കണം. കൂടാതെ, ഈ നിക്ഷേപങ്ങളില്‍ നിന്ന് തനിക്ക് വരുമാനം ലഭിക്കുമെന്ന ആത്മവിശ്വാസവും ഉണ്ടാകണം, മഹേശ്വരി പറഞ്ഞു.

ഹൈഡ്രജന്റെ ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിന് പൊതു ഫണ്ടിംഗ് ആവശ്യമാണെന്ന് ജെഎസ്ഡബ്ല്യു സ്റ്റീല്‍ സ്ട്രാറ്റജി, പ്ലാനിംഗ് & ഡിലിജന്‍സ് മേധാവി നരേഷ് ലാല്‍വാനി പറഞ്ഞു. നിലവില്‍ കിലോയ്ക്ക് 3-4 യുഎസ് ഡോളറുള്ള ഹൈഡ്രജന്റെ ഉല്‍പാദനത്തിലും വിലയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ചെലവില്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും നടപ്പാക്കുകയും വേണം, അദ്ദേഹം കൂട്ടിച്ചേർത്തു.