13 Jun 2022 12:03 AM GMT
Summary
ഡെല്‍ഹി: പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് പന്ന-മുക്ത, തപ്തി എണ്ണ വാതക പാടങ്ങളുടെ പേരിലുള്ള കോസ്റ്റ് റിക്കവറി തര്‍ക്കത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ഷെല്ലിനും അനുകൂലമായ 111 മില്യണ്‍ യുഎസ് ഡോളറിന്റെ ആര്‍ബിട്രേഷന്‍ അവാര്‍ഡിനെതിരെ ഇംഗ്ലീഷ് ഹൈക്കോടതിയില്‍ സർക്കാർ സമർപ്പിച്ച അപ്പീല്‍ തള്ളി. 2021 ല്‍ നേരത്തെ അവാര്‍ഡ് പുറപ്പെടുവിക്കുമ്പോള്‍ ട്രിബ്യൂണല്‍ ആവശ്യമായ പരിധികള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആര്‍ബിട്രേഷന്‍ ട്രിബ്യൂണലില്‍ സര്‍ക്കാര്‍ എതിര്‍പ്പുകള്‍ കൊണ്ടുവരേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ഹൈക്കോടതി ജഡ്ജി റോസ് ക്രാന്‍സ്റ്റണ്‍ 2022 ജൂണ്‍ 9-ന് ഇത്തരത്തില്‍ വിധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ […]
ഡെല്‍ഹി: പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് പന്ന-മുക്ത, തപ്തി എണ്ണ വാതക പാടങ്ങളുടെ പേരിലുള്ള കോസ്റ്റ് റിക്കവറി തര്‍ക്കത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ഷെല്ലിനും അനുകൂലമായ 111 മില്യണ്‍ യുഎസ് ഡോളറിന്റെ ആര്‍ബിട്രേഷന്‍ അവാര്‍ഡിനെതിരെ ഇംഗ്ലീഷ് ഹൈക്കോടതിയില്‍ സർക്കാർ സമർപ്പിച്ച അപ്പീല്‍ തള്ളി.
2021 ല്‍ നേരത്തെ അവാര്‍ഡ് പുറപ്പെടുവിക്കുമ്പോള്‍ ട്രിബ്യൂണല്‍ ആവശ്യമായ പരിധികള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആര്‍ബിട്രേഷന്‍ ട്രിബ്യൂണലില്‍ സര്‍ക്കാര്‍ എതിര്‍പ്പുകള്‍ കൊണ്ടുവരേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ഹൈക്കോടതി ജഡ്ജി റോസ് ക്രാന്‍സ്റ്റണ്‍ 2022 ജൂണ്‍ 9-ന് ഇത്തരത്തില്‍ വിധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഒരു ഇംഗ്ലീഷ് നിയമ തത്വത്തിന്റെ അടിസ്ഥാനത്തില്‍ മുമ്പത്തെ നടപടികളില്‍ ഉന്നയിച്ച എതിര്‍പ്പുകള്‍ കക്ഷിക്ക് പുതിയ നടപടികളില്‍ ഉന്നയിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിന്റെ വാദങ്ങള്‍ നിരസിച്ചുകൊണ്ട് കോടതി പറഞ്ഞു.