image

19 May 2022 4:18 AM GMT

Banking

പാചക വാതക സിലിണ്ടറിന് 3.50 രൂപ വര്‍ധിപ്പിച്ചു

PTI

പാചക വാതക സിലിണ്ടറിന് 3.50 രൂപ വര്‍ധിപ്പിച്ചു
X

Summary

ഡെല്‍ഹി: രാജ്യാന്തര ഊര്‍ജ നിരക്ക് ഉറപ്പിച്ചതിന് പിന്നാലെ പാചക വാതക  സിലിണ്ടറിന് 3.50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ 14.2 കിലോഗ്രാം സിലിണ്ടറിന് ഇപ്പോള്‍ ഡൽഹിയിൽ 1,003 രൂപയാണ് നിരക്ക്. പാചക വാതക എല്‍പിജി സിലിണ്ടറിന് ഈ മാസം ഏഴാം തീയതി 50 രൂപ കൂട്ടിയിരുന്നു. എല്‍പിജിക്ക് ഈ മാസം ഇത് രണ്ടാമത്തെവില വര്‍ധനയാണ്. 2021 ഏപ്രില്‍ മുതല്‍ സിലിണ്ടറിന് മൊത്തം 193.5 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായ 43-ാം ദിവസവും പെട്രോള്‍, ഡീസല്‍ വില മരവിപ്പിച്ചിരിക്കുകയാണ്. മാര്‍ച്ച് […]


ഡെല്‍ഹി: രാജ്യാന്തര ഊര്‍ജ നിരക്ക് ഉറപ്പിച്ചതിന് പിന്നാലെ പാചക വാതക സിലിണ്ടറിന് 3.50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ 14.2 കിലോഗ്രാം സിലിണ്ടറിന് ഇപ്പോള്‍ ഡൽഹിയിൽ 1,003 രൂപയാണ് നിരക്ക്. പാചക വാതക എല്‍പിജി സിലിണ്ടറിന് ഈ മാസം ഏഴാം തീയതി 50 രൂപ കൂട്ടിയിരുന്നു. എല്‍പിജിക്ക് ഈ മാസം ഇത് രണ്ടാമത്തെവില വര്‍ധനയാണ്. 2021 ഏപ്രില്‍ മുതല്‍ സിലിണ്ടറിന് മൊത്തം 193.5 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ തുടര്‍ച്ചയായ 43-ാം ദിവസവും പെട്രോള്‍, ഡീസല്‍ വില മരവിപ്പിച്ചിരിക്കുകയാണ്. മാര്‍ച്ച് 22 മുതല്‍ 16 ദിവസത്തിനുള്ളില്‍ ലിറ്ററിന് 10 രൂപ റെക്കോര്‍ഡ് വര്‍ധനയുണ്ടായതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി ഇവയുടെ വില വര്‍ധന നിര്‍ത്തിയത്. സബ്സിഡിയില്ലാത്ത എല്‍പിജിക്ക് മുംബൈയില്‍ 14.2 കിലോ സിലിണ്ടറിന് 1,002.50 രൂപയും ചെന്നൈയില്‍ 1,018.50 രൂപയും കൊല്‍ക്കത്തയില്‍ 1,029 രൂപയുമാണ് വില.
എണ്ണക്കമ്പനികള്‍ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില സിലിണ്ടറിന് 8 രൂപ വര്‍ധിപ്പിച്ച് 19 കിലോ സിലിണ്ടറിന് 2,354 രൂപയായി ഉയര്‍ത്തി. വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില മെയ് ഒന്നിന് 102.50 രൂപ വര്‍ധിപ്പിച്ച് 2,355.50 രൂപയായെങ്കിലും മെയ് 7ന് 2,346 രൂപയായി കുറഞ്ഞു. ഈ വര്‍ഷം രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുകയാണ്. മാര്‍ച്ചില്‍, ബാരലിന് 140 ഡോളര്‍ എന്ന 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. വ്യാഴാഴ്ച ബ്രെന്റിന് ബാരലിന് 110.13 ഡോളറായിരുന്നു.