image

26 March 2022 9:30 AM GMT

Market

ഓഹരി തിരിച്ചുവാങ്ങാനൊരുങ്ങി ​ഗെയിൽ

MyFin Bureau

ഓഹരി തിരിച്ചുവാങ്ങാനൊരുങ്ങി ​ഗെയിൽ
X

Summary

ഡെൽഹി: ഗെയിൽ ഇന്ത്യ ലിമിറ്റഡ് ബോർഡ് മാർച്ച് 31 ന് ഓഹരികൾ തിരികെ വാങ്ങുന്നത് പരിഗണിക്കും. വർഷങ്ങൾക്ക് ശേഷമുള്ള സ്ഥാപനത്തിന്റെ രണ്ടാമത്തെ ബൈബാക്കാണിത്. പൂർണ്ണമായി അടച്ച ഇക്വിറ്റി ഷെയറുകൾ തിരികെ വാങ്ങുന്നത് പരിഗണിക്കുന്നതിനായി ഡയറക്ടർ ബോർഡ് യോഗം 2022 മാർച്ച് 31 വ്യാഴാഴ്ച നടക്കുമെന്ന് കമ്പനി ഫയലിങ്ങിൽ അറിയിച്ചു. ​ഓഹരികൾ തിരികെ വാങ്ങുന്നത് ഓഹരി ഉടമകൾക്ക് പ്രതിഫലം നൽകുന്നതിനുള്ള ഒരു മാർഗമാണ്. കമ്പനിയിൽ സർക്കാരിന് 51.80 ശതമാനം ഓഹരിയുണ്ട് ഇതാണ് ബൈബാക്കിൽ പങ്കെടുക്കുന്നത്. 2020-21ൽ ഗെയിൽ ഓഹരി […]


ഡെൽഹി: ഗെയിൽ ഇന്ത്യ ലിമിറ്റഡ് ബോർഡ് മാർച്ച് 31 ന് ഓഹരികൾ തിരികെ വാങ്ങുന്നത് പരിഗണിക്കും. വർഷങ്ങൾക്ക് ശേഷമുള്ള സ്ഥാപനത്തിന്റെ രണ്ടാമത്തെ ബൈബാക്കാണിത്.

പൂർണ്ണമായി അടച്ച ഇക്വിറ്റി ഷെയറുകൾ തിരികെ വാങ്ങുന്നത് പരിഗണിക്കുന്നതിനായി ഡയറക്ടർ ബോർഡ് യോഗം 2022 മാർച്ച് 31 വ്യാഴാഴ്ച നടക്കുമെന്ന് കമ്പനി ഫയലിങ്ങിൽ അറിയിച്ചു.

​ഓഹരികൾ തിരികെ വാങ്ങുന്നത് ഓഹരി ഉടമകൾക്ക് പ്രതിഫലം നൽകുന്നതിനുള്ള ഒരു മാർഗമാണ്. കമ്പനിയിൽ സർക്കാരിന് 51.80 ശതമാനം ഓഹരിയുണ്ട് ഇതാണ് ബൈബാക്കിൽ പങ്കെടുക്കുന്നത്. 2020-21ൽ ഗെയിൽ ഓഹരി തിരിച്ചുവാങ്ങൽ നടത്തിയിരുന്നു. ഓഹരി തിരിച്ചുവാങ്ങലിൽ നിന്ന് 747 കോടി രൂപയാണ് അന്ന് സർക്കാരിന് ലഭിച്ചത്.

​നിക്ഷേപകരിൽ നിന്നോ ഓഹരി ഉടമകളിൽ നിന്നോ ഒരു കമ്പനി സ്വന്തം ഓഹരികൾ തിരികെ വാങ്ങുന്നതാണ് ഓഹരി ബൈബാക്ക് അഥവാ ഷെയർ റീപർച്ചേസ്. ഷെയർഹോൾഡർമാർക്ക് പണം തിരികെ നൽകുന്നതിനുള്ള ഒരു ബദൽ, നികുതി-കാര്യക്ഷമമായ മാർഗമായി ഇതിനെ കാണാൻ കഴിയും. ദീർഘകാല മൂലധന നേട്ടത്തിന്റെ (എൽടിസിജി;LTCG) 10 ശതമാനം നികുതി പരിഗണിച്ചാലും ബൈബാക്ക് ഓപ്ഷൻ നികുതി വ്യവസ്ഥയിൽ ആകർഷകമാണ്