12 Feb 2022 5:30 AM GMT
Summary
ഡെല്‍ഹി : കാര്‍ഷിക മേഖലയിലെ ഡീസല്‍ ഉപയോഗം അവസാനിക്കാന്‍ ഇന്ത്യ. 2024നകം പുനരുപയോഗ ഊര്‍ജ്ജമായിരിക്കും ജൈവ ഇന്ധനങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുക എന്ന് കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്‍. കെ . സിംഗ് പറഞ്ഞു. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിലേയും റിന്യൂയബിള്‍ എനര്‍ജി മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ മീറ്റിംഗിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ ഊര്‍ജ്ജ പരിവര്‍ത്തന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും കാലാവസ്ഥ സംബന്ധിച്ച പ്രതിബദ്ധതകള്‍ മനസിലാക്കുന്നതിലും ഉദ്യോഗസ്ഥരുടെ പങ്ക് അദ്ദേഹം വ്യക്തമാക്കി. ഓരോ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ […]
ഡെല്‍ഹി : കാര്‍ഷിക മേഖലയിലെ ഡീസല്‍ ഉപയോഗം അവസാനിക്കാന്‍ ഇന്ത്യ. 2024നകം പുനരുപയോഗ ഊര്‍ജ്ജമായിരിക്കും ജൈവ ഇന്ധനങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുക എന്ന് കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്‍. കെ . സിംഗ് പറഞ്ഞു. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിലേയും റിന്യൂയബിള്‍ എനര്‍ജി മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ മീറ്റിംഗിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ ഊര്‍ജ്ജ പരിവര്‍ത്തന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും കാലാവസ്ഥ സംബന്ധിച്ച പ്രതിബദ്ധതകള്‍ മനസിലാക്കുന്നതിലും ഉദ്യോഗസ്ഥരുടെ പങ്ക് അദ്ദേഹം വ്യക്തമാക്കി.
ഓരോ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും ചര്‍ച്ചയില്‍ പങ്കെടുത്തു. കാര്‍ഷിക മേഖലയിലെ ഡീസല്‍ ഉപയോഗം 2024നകം പൂര്‍ണമായി അവസാനിപ്പിക്കുന്നതിനൊപ്പം സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലകളില്‍ ഊര്‍ജ്ജത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.