image

19 April 2024 10:03 AM GMT

Industries

മാര്‍ച്ച് പാദത്തില്‍ നോക്കിയ ഇന്ത്യയുടെ വില്‍പ്പനയില്‍ 69% ഇടിവ് രേഖപ്പെടുത്തി

MyFin Desk

മാര്‍ച്ച് പാദത്തില്‍ നോക്കിയ ഇന്ത്യയുടെ വില്‍പ്പനയില്‍ 69% ഇടിവ് രേഖപ്പെടുത്തി
X

Summary

  • മാര്‍ച്ച് പാദത്തില്‍ നോക്കിയയുടെ ഇന്ത്യയിലെ വില്‍പ്പനയില്‍ 69 ശതമാനം ഇടിവ് രേഖപ്പെടുത്തി
  • മാര്‍ച്ച് പാദത്തില്‍ കമ്പനി രാജ്യത്ത് 5ജി റോളൗട്ട് മോഡറേറ്റ് ചെയ്തിരുന്നു
  • 265 ദശലക്ഷം യൂറോ അതായത് ഏകദേശം 2,360 കോടി രൂപയാണ് അറ്റ വില്‍പ്പന നേടിയത്


മാര്‍ച്ച് പാദത്തില്‍ നോക്കിയയുടെ ഇന്ത്യയിലെ വില്‍പ്പനയില്‍ 69 ശതമാനം ഇടിവ് രേഖപ്പെടുത്തി. മാര്‍ച്ച് പാദത്തില്‍ രാജ്യത്ത് 5ജി റോളൗട്ട് മോഡറേറ്റ് ചെയ്തതിനാലാണ് 265 ദശലക്ഷം യൂറോ അതായത് ഏകദേശം 2,360 കോടി രൂപ അറ്റ വില്‍പ്പന നേടിയത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 853 ദശലക്ഷം യൂറോയുടെ അറ്റ വില്‍പ്പന രേഖപ്പെടുത്തിയിരുന്നു. പ്രധാനമായും മൊബൈല്‍ നെറ്റ്വര്‍ക്കുകളും നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചറും മൂലം ഏഷ്യാ-പസഫിക്കിലെ അറ്റ വില്‍പ്പന ഈ പാദത്തില്‍ ശക്തമായി കുറഞ്ഞു. ഇന്ത്യയിലെയും വടക്കേ അമേരിക്കയിലെയും കുറഞ്ഞ ചെലവുകള്‍ ആഗോള തലത്തില്‍ നോക്കിയയുടെ മൊബൈല്‍ നെറ്റ്വര്‍ക്കിന്റെ വില്‍പ്പനയില്‍ 37 ശതമാനം ഇടിവുണ്ടാക്കി.

2023 ന്റെ ആദ്യ പകുതിയില്‍ ദ്രുതഗതിയിലുള്ള 5ജി വിന്യാസത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ ചെലവിടലിന്റെ വേഗത കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. കൂടാതെ ഈ വര്‍ഷം മുഴുവനും ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ മാറ്റമില്ലാതെ തുടരുന്നുവെന്നും നോക്കിയ പ്രസിഡന്റും സിഇഒയുമായ പെക്ക ലന്‍ഡ്മാര്‍ക്ക് പറഞ്ഞു.

കഴിഞ്ഞ പാദത്തില്‍ നോക്കിയയുടെ മൊത്ത വില്‍പ്പന 20 ശതമാനം ഇടിഞ്ഞ് 4.6 ബില്യണ്‍ യൂറോയായി.