25 Jun 2024 9:24 AM GMT
Summary
- കുറഞ്ഞത് ആറ് മാസമെങ്കിലും വൈകി, അടുത്ത വര്‍ഷം പണി പൂര്‍ത്തിയാകും
- അന്താരാഷ്ട്ര വിപണിയിലെ ലഭ്യതക്കുറവാണ് പ്രതിസന്ധിയിലായത്
- മെയ് 31 ലെ കണക്ക് പ്രകാരം, മുഴുവന്‍ പദ്ധതിയുടെ 20% ത്തിലധികം ഇനിയും നിര്‍മ്മിക്കാനുണ്ട്
നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഈ വര്‍ഷം പൂര്‍ത്തിയായേക്കില്ല. കുറഞ്ഞത് ആറ് മാസമെങ്കിലും വൈകി, അടുത്ത വര്‍ഷം പണി പൂര്‍ത്തിയാകുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. പ്രൊജക്ടിന്റെ പൂര്‍ത്തീകരണ തീയതി 2025 ഏപ്രിലിലേക്ക് മാറ്റി. ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലെ മന്ദഗതിയിലുള്ള പുരോഗതിയാണ് ഈ തിരിച്ചടിക്ക് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യമുന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ടെര്‍മിനലിന്റെ നിര്‍മ്മാണം വൈകുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടില്ലെങ്കിലും, കെട്ടിടത്തിന്റെ റൂഫിങിന് വശ്യമായ ''സ്‌പെഷ്യല്‍ ഗ്രേഡ് സ്റ്റീല്‍'' ഇറക്കുമതി ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ലഭ്യതക്കുറവാണ് പ്രതിസന്ധിയിലായത്.
നിര്‍മ്മാണത്തിന്റെ വേഗത കൂടുതല്‍ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ തീരുമാനിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
നിലവിലെ നിര്‍മ്മാണ നില കണക്കിലെടുത്ത്, 2025 ഏപ്രില്‍ അവസാനത്തോടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇപിസി കരാറുകാരായ ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡുമായും മറ്റ് പങ്കാളികളുമായും ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും തയ്യാറെടുപ്പുകളുടെയും ഉയര്‍ന്ന വേഗത നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുന്നതായി അതോറിറ്റി പ്രസ്താവനയില്‍ പറയുന്നു.
മെയ് 31 ലെ കണക്ക് പ്രകാരം, മുഴുവന്‍ പദ്ധതിയുടെ 20% ത്തിലധികം ഇനിയും നിര്‍മ്മിക്കാനുണ്ട്. ടെര്‍മിനല്‍ ബില്‍ഡിംഗിനെ സംബന്ധിച്ചിടത്തോളം, മുന്‍ഭാഗവും വാട്ടര്‍പ്രൂഫിംഗും നിര്‍മ്മിക്കുന്നതിനുള്ള ജോലികള്‍ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.