image

19 Jun 2024 10:37 AM GMT

Industries

44,000 കോടി രൂപയുടെ റോഡ് പദ്ധതികളുമായി എന്‍എച്ച്എഐ

MyFin Desk

NHAI with Rs 44,000 crore road projects
X

Summary

  • 44,000 കോടി രൂപയുടെ 15 റോഡ് പദ്ധതികള്‍ക്ക് തയ്യാറെടുക്കുന്നു
  • ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ മോഡില്‍ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്
  • ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള 15 പ്രോജക്ടുകള്‍ 53 പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ്


നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2025 സാമ്പത്തിക വര്‍ഷത്തില്‍ 44,000 കോടി രൂപയുടെ 15 റോഡ് പദ്ധതികള്‍ക്ക് തയ്യാറെടുക്കുന്നു. ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ മോഡില്‍ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

വിജയിച്ചാല്‍, ഹൈവേകളിലെ പൊതു-സ്വകാര്യ-പങ്കാളിത്ത പദ്ധതികളുടെ തിരിച്ചുവരവിനെ ഇത് അടയാളപ്പെടുത്തും.

റോഡ് നിര്‍മ്മാണത്തില്‍ സ്വകാര്യമേഖലയില്‍ നിക്ഷേപം നടത്തുന്നത് ആകര്‍ഷകമാക്കുന്നതിനായി ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ മാതൃകാ കരാര്‍ ഭേദഗതി ചെയ്തു. ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള 15 പ്രോജക്ടുകള്‍ 53 പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ്. അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ബിഓടി മോഡില്‍ 5,200 കിലോമീറ്റര്‍ റോഡ് പദ്ധതി നടപ്പാക്കും.

മോഡല്‍ കണ്‍സഷന്‍ കരാറിലെ ഭേദഗതികളെത്തുടര്‍ന്ന് ബിഒടി പദ്ധതികള്‍ക്ക് മികച്ച പ്രതികരണം ഉണ്ട്, മന്ത്രാലയം ഇത് മുതലെടുക്കുമെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.

ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ മോഡിന് കീഴില്‍, വിജയിച്ച ബിഡ്ഡര്‍ ഹൈവേ നിര്‍മ്മിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഒരു നിശ്ചിത ഇളവ് കാലയളവിലേക്ക് ടോള്‍ അവകാശങ്ങളിലൂടെ നിക്ഷേപം വീണ്ടെടുക്കുകയുമാണ് നടപ്പാക്കുക.