image

16 July 2024 10:29 AM GMT

Industries

വരുന്നു, മദ്യം ഓണ്‍ലൈനായി വാങ്ങാനുള്ള പദ്ധതി

MyFin Desk

even if you stay at home, alcohol will come online
X

Summary

  • പൈലറ്റ് പദ്ധതികള്‍ പരിഗണിക്കാന്‍ ഇന്ത്യ
  • ന്യൂഡല്‍ഹി, കര്‍ണാടക, ഹരിയാന, പഞ്ചാബ്, തമിഴ്നാട്, ഗോവ, കേരളം തുടങ്ങി നിരവധി സംസ്ഥാനങ്ങളാണ് പദ്ധതിക്കായി തയ്യാറെടുക്കുന്നത്
  • പ്രാരംഭ ഘട്ടത്തില്‍ ബിയര്‍, വൈന്‍, ലിക്വര്‍ തുടങ്ങിയ കുറഞ്ഞ മദ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കരുതുന്നത്


സ്വിഗ്ഗി, ബിഗ്ബാസ്‌ക്കറ്റ്, സൊമാറ്റോ, ബ്ലിങ്കിറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ മദ്യം ഹോം ഡെലിവറി അനുവദിക്കുന്നതിനുള്ള പൈലറ്റ് പദ്ധതികള്‍ പരിഗണിക്കാന്‍ ഇന്ത്യ. ന്യൂഡല്‍ഹി, കര്‍ണാടക, ഹരിയാന, പഞ്ചാബ്, തമിഴ്നാട്, ഗോവ, കേരളം തുടങ്ങി നിരവധി സംസ്ഥാനങ്ങളാണ് പദ്ധതിക്കായി തയ്യാറെടുക്കുന്നത്.

പ്രാരംഭ ഘട്ടത്തില്‍ ബിയര്‍, വൈന്‍, ലിക്വര്‍ തുടങ്ങിയ കുറഞ്ഞ മദ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കരുതുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള ആല്‍ക്കഹോള്‍ ഡെലിവറിയുടെ സാധ്യതകളെയും ദോഷങ്ങളെയും കുറിച്ച് സംസ്ഥാന അധികാരികള്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ നിന്നും സ്പിരിറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും ഫീഡ്ബാക്ക് ശേഖരിച്ചു വരികയാണ്. വലിയ നഗരങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന പ്രവാസി ജനസംഖ്യയെ തൃപ്തിപ്പെടുത്തുന്നതിനാണ് പദ്ധതിയെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ഒഡീഷയിലും പശ്ചിമ ബംഗാളിലും മദ്യം ഹോം ഡെലിവറി ചെയ്യാന്‍ അനുമതിയുണ്ട്.