image

27 July 2024 6:32 AM GMT

Industries

സ്റ്റാര്‍ ഇന്ത്യ- വയാകോം 18 ലയന ഹര്‍ജി അന്തിമ തീര്‍പ്പിനായി ഓഗസ്റ്റ് 1 ന് ലിസ്റ്റ് ചെയ്യും

MyFin Desk

The Star India-Viacom 18 merger petition will be listed for final decision on August 1
X

Summary

  • എന്‍സിഎല്‍ടി മുംബൈ ഓഗസ്റ്റ് ഒന്നിന് അന്തിമ ഹിയറിംഗിന് ഉത്തരവിട്ടു
  • പദ്ധതിക്ക് അനുമതി നല്‍കണമോയെന്ന് തീരുമാനിക്കാന്‍ എന്‍സിഎല്‍ടി തീരുമാനമെടുക്കും
  • 30 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ പദ്ധതിയില്‍ അധികാരികള്‍ക്ക് എതിര്‍പ്പില്ലെന്ന് അനുമാനിക്കുമെന്ന പ്രസ്താവന നോട്ടീസില്‍ ഉണ്ടായിരിക്കണം


നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ വാള്‍ട്ട് ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രൊമോട്ട് ചെയ്ത വയാകോം 18 ന്റെ ലയന അപേക്ഷ ഓഗസ്റ്റ് 1 ന് ഹിയറിംഗിനും അന്തിമ തീര്‍പ്പാക്കലിനുമായി ലിസ്റ്റ് ചെയ്തു.

പദ്ധതിക്ക് അനുമതി നല്‍കണമോയെന്ന് തീരുമാനിക്കാന്‍ എന്‍സിഎല്‍ടി മുംബൈ ഓഗസ്റ്റ് ഒന്നിന് അന്തിമ ഹിയറിംഗിന് ഉത്തരവിട്ടു.

ജൂലൈ 11 ന് നടന്ന ഹിയറിംഗിന്റെ ഓര്‍ഡര്‍ ഷീറ്റില്‍, സാങ്കേതിക അംഗം അനു ജഗ്മോഹന്‍ സിംഗ്, ജുഡീഷ്യല്‍ അംഗം കിഷോര്‍ വെമുലപ്പള്ളി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്, അന്തിമ ഹിയറിംഗിന്റെ പുതിയ നോട്ടീസ് കേന്ദ്ര / സംസ്ഥാന സര്‍ക്കാരുകള്‍ക്കും നികുതി അധികാരികള്‍ക്കും റെഗുലേറ്ററി ബോഡികള്‍ക്കും സമര്‍പ്പിക്കാന്‍ കക്ഷികളോട് ആവശ്യപ്പെട്ടു.

30 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ പദ്ധതിയില്‍ അധികാരികള്‍ക്ക് എതിര്‍പ്പില്ലെന്ന് അനുമാനിക്കുമെന്ന പ്രസ്താവന നോട്ടീസില്‍ ഉണ്ടായിരിക്കണം.