image

20 April 2023 3:13 PM GMT

Industries

മാര്‍ച്ചില്‍ പ്രകൃതി വാതക ഉപഭോഗം 5.9% ഇടിഞ്ഞു

MyFin Desk

മാര്‍ച്ചില്‍ പ്രകൃതി വാതക ഉപഭോഗം 5.9% ഇടിഞ്ഞു
X

Summary

  • ഇറക്കുമതി ആശ്രതത്വം 44.2% ആയി കുറഞ്ഞു
  • ഉയർന്ന വില 2022-23ലെ ഇറക്കുമതിയെ ബാധിച്ചു


ഇക്കഴിഞ്ഞ മാർച്ചില്‍ രാജ്യത്തെ പ്രകൃതി വാതക ഉപഭോഗം 2022 മാര്‍ച്ചിനെ അപേക്ഷിച്ച് 5.9% ഇടിഞ്ഞ് 5.12 ബില്യണ്‍ ക്യുബിക് മീറ്റേർസിലേക്ക് (ബിസിഎം) എത്തി. രണ്ട് മാസങ്ങളിലെ വർധനയ്ക്ക് ശേഷമാണ് പ്രകൃതി വാതക ഉപഭോഗത്തില്‍ ഇടിവ് പ്രകടമായിട്ടുള്ളത്. ഇന്ത്യയുടെ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഇറക്കുമതി മാർച്ചിൽ 15.2 ശതമാനം കുറഞ്ഞ് 2.23 ബിസിഎം ആയി. അന്താരാഷ്ട്ര തലത്തില്‍ വിലയിടിഞ്ഞെങ്കിലും ആഭ്യന്തര ആവശ്യകത ഉയര്‍ത്താന്‍ ഇത് പര്യാപ്തമായില്ല.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി ആഭ്യന്തര ഉപഭോഗവും ഇറക്കുമതിയും യഥാക്രമം 6%, 14.1% ഇടിവ് പ്രകടമാക്കി. എന്നിരുന്നാലും വാതക ഇറക്കുമതിയുടെ മൂല്യത്തില്‍ മൂന്നിലൊന്നിന്‍റെ വര്‍ധനയുണ്ടായി. 2021-22ല്‍ $13.5 ബില്യണായിരുന്നു ഇറക്കുമതി ബില്ലെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അത് $17.9 ബില്യണായി.

ഉയർന്ന വില 2022-23ലെ ഇറക്കുമതിയെ ബാധിച്ചുആഭ്യന്തര ഉപഭോഗത്തിലുണ്ടായ ഇടിവിനേക്കാള്‍ കൂടുതലാണ് ഇറക്കുമതിയിലുണ്ടായ കുറവ് എന്നതിനാല്‍ ഇറക്കുമതി ആശ്രിതത്വം 44.2% ആയി കുറഞ്ഞു. 2022-23ല്‍ ഇത് 48.4% ആയിരുന്നു. ആഭ്യന്തര വാതക ഉല്‍പ്പാദനം 1.3% ഉയർച്ച നേടി. അന്താരാഷ്ട്ര തലത്തിലെ ഉയർന്ന വിലയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലുടനീളം ഇറക്കുമതിയെയും ആവശ്യകതയെയും പരിമിതപ്പെടുത്തിയത്.