image

11 July 2024 2:02 PM GMT

Industries

12,300 കോടി രൂപയുടെ ആഡംബര ഭവന വില്‍പ്പന രേഖപ്പെടുത്തി മുംബൈ

MyFin Desk

12,300 കോടി രൂപയുടെ ആഡംബര ഭവന വില്‍പ്പന രേഖപ്പെടുത്തി മുംബൈ
X

Summary

  • മുംബൈയിലെ ആഡംബര ഭവന വിപണി, വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തി
  • ആഡംബര ഭവനങ്ങളുടെ വില്‍പ്പന 8% ഉയര്‍ന്ന് 12,300 കോടി രൂപയായി
  • ആധുനിക ഇന്‍ഫ്രാസ്ട്രക്ചറിന്റെ വികസനവും ആഡംബര വസതികളിലെ പ്രീമിയം സൗകര്യങ്ങളും സമ്പന്നരായ വാങ്ങലുകാരെ ആകര്‍ഷിക്കുന്നു


ഇന്ത്യയിലെ ഏറ്റവും വലുതും ചെലവേറിയതുമായ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റായ മുംബൈയിലെ ആഡംബര ഭവന വിപണി, വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തി. ഈ മേഖലയിലെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനത്തെ ഉയര്‍ത്തിക്കാട്ടുന്ന ശ്രദ്ധേയമായ വളര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്.

2024 ആദ്യ പകുതിയില്‍ മുംബൈയില്‍ 10 കോടിയും അതിനുമുകളിലും വിലയുള്ള ആഡംബര ഭവനങ്ങളുടെ വില്‍പ്പന 8% ഉയര്‍ന്ന് 12,300 കോടി രൂപയായി. ഇന്ത്യ സോത്ത്ബിയുടെ ഇന്റര്‍നാഷണല്‍ റിയാലിറ്റിയും സിആര്‍ഇ മാട്രിക്സും നടത്തിയ ഒരു റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണക്ക്.

ഉയര്‍ന്ന നിലവാരമുള്ള പ്രോപ്പര്‍ട്ടികള്‍ക്കുള്ള തുടര്‍ച്ചയായ ഡിമാന്‍ഡ്, വര്‍ധിച്ച ഡിസ്‌പോസിബിള്‍ വരുമാനം, അനുകൂലമായ സര്‍ക്കാര്‍ നയങ്ങള്‍, ആഭ്യന്തര, അന്തര്‍ദേശീയ നിക്ഷേപകരില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യം എന്നീ ഘടകങ്ങള്‍ വിപണിക്ക് അനുകൂലമായി.

കൂടാതെ, ആധുനിക ഇന്‍ഫ്രാസ്ട്രക്ചറിന്റെ വികസനവും ആഡംബര വസതികളിലെ പ്രീമിയം സൗകര്യങ്ങളും സമ്പന്നരായ വാങ്ങലുകാരെ ആകര്‍ഷിക്കുന്നു. ഇത് വിപണിയുടെ വളര്‍ച്ചയെ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതായി കാണാം.