4 July 2024 6:19 PM IST
Summary
- നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ഘട്ടത്തിനായി ജില്ലാ ഭരണകൂടം ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചു
- ഇതില്‍ നിര്‍ദിഷ്ട മെയിന്റനന്‍സ് & റിപ്പയര്‍, ഓവര്‍ഹോള്‍ ഹബ്ബും ഏവിയേഷന്‍ ഹബും ഉള്‍പ്പെടുന്നു
- പ്രസ്തുത ഘട്ടത്തിനായി 1,365 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്
നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ഘട്ടത്തിനായി ജില്ലാ ഭരണകൂടം ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചു. ഇതില്‍ നിര്‍ദിഷ്ട മെയിന്റനന്‍സ് & റിപ്പയര്‍, ഓവര്‍ഹോള്‍ ഹബ്ബും ഏവിയേഷന്‍ ഹബും ഉള്‍പ്പെടുന്നു.
പ്രസ്തുത ഘട്ടത്തിനായി 1,365 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കിട്ടുന്ന മൊത്തം ഭൂമിയില്‍ ഏകദേശം 1,181.3 ഹെക്ടര്‍ കരൗലി ബംഗാര്‍, ദയനാട്പൂര്‍, കുറൈബ്, രണ്‍ഹേര, മുദാര്‍, ബീരാംപൂര്‍ എന്നീ വില്ലേജുകളുടേതാണ്. മൊത്തം ഏറ്റെടുക്കല്‍ 4,898 കോടി രൂപയായി ഉയരും.
ബാക്കി ഭൂമി സര്‍ക്കാരിന്റേതാണ്.